ചിക്കാഗോ : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചിക്കാഗോയിലെ കുറ്റവാളികളായ കുടിയേറ്റക്കാരെ നാടുകടത്താനുള്ള നടപടികൾക്ക് തുടക്കമിട്ടു. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. “ഓപ്പറേഷൻ മിഡ്‌വേ ബ്ലിറ്റ്സ്’ എന്ന പേരിലാണ് ഇമിഗ്രേഷൻ ആൻ്റ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ് റെയ്ഡ് നടത്തുന്നതെന്ന് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി അറിയിച്ചു.
പ്രാദേശിക സർക്കാരുകളെ അവഗണിച്ചാണ് ഈ നീക്കം. കുറ്റ കൃത്യങ്ങൾ നിയന്ത്രിക്കാൻ നാഷണൽ ഗാർഡ് സൈന്യത്തെ അയക്കുമെന്ന് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി.
വേണ്ട മുന്നറിയിപ്പ് ഇല്ലാതെയാണ് ഭരണകൂടത്തിന്റെ നടപടി എന്ന് ഇല്ലിനോയി ഗവർണർ ജെ ബി പ്രിറ്റ്സ്കർ പ്രതികരിച്ചു
Trump launches “Operation Midway Blitz” in Chicago