വാഷിംഗ്ടണ്‍: ഇന്ത്യയ്‌ക്കെതിരായി അമേരിക്ക നടപ്പാക്കിയ തിരിച്ചടി തീരുവ പ്രതിസന്ധിയുണ്ടാക്കിയതായി തുറന്നു സമ്മതിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ്. പ്രതിസന്ധിയുണ്ടാക്കിയെന്നു സമ്മതിക്കുമ്പോഴും നിവലില്‍ പ്രഖ്യാപിച്ച തീരുവ പിന്‍വലിക്കുന്നതിനോ ഇളവ് പ്രഖ്യാപിക്കുന്നതിനോ ട്രംപ് തയാറായിട്ടില്ല. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം.
ഇന്ത്യയ്‌ക്കെതിരേ 50 ശതമാനം തീരുവ ഈടാക്കിയത് ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കത്തിലേക്ക് നയിച്ചുവെന്നും ഇത്തരമൊരു തീരുമാനം കൈക്കൊള്ളാന്‍ ഏറെ പ്രയാസകരമായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനാണ് തീരുവ ചുമത്തിയത്. ഇന്ത്യ റഷ്യയുടെ ഏറ്റവും വലിയ ഉണ്ണ ഉപഭോക്താവായിരുന്നു. ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ വാങ്ങാനായി നല്കുന്ന പണം ഉപയോഗിച്ച് റഷ്യ ആയുധങ്ങള്‍ വാങ്ങിക്കൂട്ടുകയാണെന്നും ഇത് ഒഴിവാക്കാന്‍ കൂടിയാണ് 50 ശതമാനം തീരുവ ചുമത്തിയതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ഇന്ത്യയുമായി നിലനില്ക്കുന്ന വ്യാപാര തടസങ്ങള്‍ പരിഹരിക്കാനായുളള ചര്‍ച്ചകള്‍ തുടരുകയാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താമസിയാതെ താന്‍ ചര്‍ച്ച നടത്തുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്ക് മേല്‍ യുഎസ് ചുമത്തിയ അധിക തീരുവ ചെറിയ ഒറു തടസമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ട്രംപും മോദിയുമായി ചര്‍ച്ചയ്ക്ക് കളമൊരുക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ സെര്‍ജിയോ ഗോര്‍ അടുത്ത ആഴ്ച ഇന്ത്യയുടെ വാണിജ്യ മന്ത്രിയുമായും ചര്‍ച്ച നടത്തും
Trump openly admits that retaliatory tariffs against India caused a crisis