ഇന്ത്യയിലെ ഐടി കമ്പനികളിലേക്ക് നടത്തി വരുന്ന ഔട്ട്‌സോഴ്‌സിംഗ് നിര്‍ത്തലാക്കാനൊരുങ്ങി ട്രംപ്

ഇന്ത്യയിലെ ഐടി കമ്പനികളിലേക്ക് നടത്തി വരുന്ന ഔട്ട്‌സോഴ്‌സിംഗ് നിര്‍ത്തലാക്കാനൊരുങ്ങി ട്രംപ്

വാഷിംഗ്ടണ്‍: തീരുവ വര്‍ധനയ്ക്ക് പിന്നാലെ വീണ്ടും ഇന്ത്യയ്ക്ക് ഇരുട്ടടിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഐടി മേഖലയാണ് ട്രംപ് ഇപ്പോള്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഐടി കമ്പനികളിലേക്ക് നടത്തി വരുന്ന ഔട്ട്‌സോഴ്‌സിംഗ് നിര്‍ത്തലാക്കാനാണ് ട്രംപിന്റെ പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലേക്ക് ഔട്ട്‌സോഴ്‌സിങ് തടയാനാണ് ട്രംപ് ലക്ഷ്യമിടുന്നതെന്ന് യു എസ് വലതുപക്ഷ ആക്ടിവിസ്റ്റായ ലോറ ലൂമര്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു.

ഐടി സേവനങ്ങള്‍ക്കായി ഇനി അമേരിക്കക്കാര്‍ ഇംഗ്ലിഷ് ഭാഷയ്ക്കു വേണ്ടി കാത്തിരിക്കേണ്ടതില്ലെന്നും കോള്‍ സെന്ററുകള്‍ വീണ്ടും അമേരിക്കന്‍ ആകുമെന്നും ലോറ ട്രംപിനെ പരിഹസിച്ച് എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ഇതിനെ ശരിവെച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇന്ത്യയിലെ വലിയ വിഭാഗം ഐടി കമ്പനികളും അമേരിക്കന്‍ ഔട്ട്‌സോഴ്‌സിംഗിനെ ആശ്രയിക്കുന്നവയാണ്. അതിനാല്‍ തീരുമാനം നടപ്പിലാക്കിയാല്‍ ഇത് ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍.

Share Email
Top