വീണ്ടും പാക്കിസ്ഥാനെ പ്രശംസിച്ച് ട്രംപ്: ഗാസാ സമാധാന പദ്ധതിയുടെ തുടക്കം മുതല്‍ പാക്കിസ്ഥാന്‍ പിന്തുണച്ചുവെന്ന്

വീണ്ടും പാക്കിസ്ഥാനെ പ്രശംസിച്ച് ട്രംപ്: ഗാസാ സമാധാന പദ്ധതിയുടെ തുടക്കം മുതല്‍ പാക്കിസ്ഥാന്‍ പിന്തുണച്ചുവെന്ന്

വാഷിംഗ്ടണ്‍: പാക്കിസ്ഥാനെ പ്രശംസിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഗാസാ വിഷയത്തിലാണ് ട്രംപ് പാക്കിസ്ഥാനെ പുകഴ്ത്തിയുള്ള പരാമര്‍ശം നടത്തിയത്. ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുന്ന സമാധാന കരര്‍ പ്രഖ്യാപനത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെയും സൈനിക മേധാവി അസിം മുനീറിനെയും ട്രംപ് പ്രശംസിച്ചത്.

വൈറ്റ് ഹൗസ് മുന്നോട്ടുവെ്ച സമാധാന പദ്ധതിക്ക് തുടക്കം മുതല്‍ പാക്കിസ്ഥാന്‍ അനുകൂല നിലപാടാണ് കൈക്കൊണ്ടതെന്നും ഇതിന് പാക്കിസ്ഥാന്‍ പരിപൂര്‍ണ പിന്തുണയാണ് നല്കിയതെന്നും ട്രംപ് പ്രതികരിച്ചു. ട്രംപ് പ്രസ്താവന ഇറക്കിയ ഉടന്‍ പ്രതികരണവുമായി പാക്ക് പ്രധാനമന്ത്രിയുടെ പരാമര്‍ശവും ഉണ്ടായി. ഗാസാ വിഷയത്തില്‍ ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നതായും വ്്യക്തമാക്കി.

സമാധാനതരാറിനെക്കുറിച്ച് വിവരിച്ച പത്രസമ്മേളനത്തില്‍ ട്രംപ് സൗദി അറേബ്യ, ഖത്തര്‍, യുഎഇ തുടങ്ങിയ അറബ് രാജ്യ നേതാക്കളേയും അഭിനന്ദിച്ചു. സമാധാന പദ്ധതിക്ക് അവര്‍ നല്‍കിയ സംഭാവനകള്‍ വലുതാണെന്നും പദ്ധതിക്ക് രൂപം നല്‍കുന്നതില്‍ അവരുടെ പങ്ക് വിലപ്പെട്ടതാണെന്നും ട്രംപ് വ്യക്തമാക്കി.

Trump praises Pakistan again: Pakistan has supported Gaza peace plan since its inception

Share Email
Top