പാക്ക് പ്രധാന മന്ത്രിയേയും സൈനീക മേധാവിയേയും പുകഴ്ത്തി ട്രംപ്

പാക്ക് പ്രധാന മന്ത്രിയേയും സൈനീക മേധാവിയേയും പുകഴ്ത്തി  ട്രംപ്

വാഷിംഗ്ടണ്‍: പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയേയും സൈനീക മേധാവിയേയും പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.  പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് , സൈനിക മേധാവി അസിം മുനീര്‍ എന്നിവരുമായി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച്ച നടത്തുന്നതിനു മുന്നോടിയായിട്ടാണ് ഇരുവരേയും ട്രംപ് പ്രകീര്‍ത്തിച്ചത്.

കൂടിക്കാഴ്ച്ചയ്ക്കു മുന്നോടിയായി അമേരിക്കയും പാക്കിസ്ഥാനും തമ്മിലുള്ള നിര്‍ണായകമായ വ്യാപാക കരാറും ഒപ്പുവെച്ചു. യുഎന്‍ പൊതു സമ്മേളനത്തില്‍ പങ്കെടുക്കനായാണ് പ്രധാനമന്ത്രി ഷെഹ്ബാസ് അമേരിക്കയിലെത്തിയത്. പൊതുസമ്മേളന വേദിയില്‍ ട്രംപുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വൈറ്റ് ഹൗസിലെ കൂടിക്കാഴ്ച്ച.

ഇന്ത്യ റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ വാങ്ങുന്നതിനന്റെ പേരില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണ പശ്ചാത്തലത്തില്‍ അമേരിക്കയും പാക്കിസ്ഥാനും തമ്മിലുള്ള സൗഹൃദം കൂടുതല്‍ ശക്തമാക്കുന്നത് ശ്രദ്ദയോടെയാണ് ഇന്ത്യ വീക്ഷിക്കുന്നത്.
മികച്ച ഭരണാധികാരിയായ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയും നല്ലഒരു ഫീല്‍ഡ് മാര്‍ഷലായ സൈനീക മേധാവിയും ഇങ്ങോട്ടു വരുന്നുണ്ടെന്നായിരുന്നു ഇരുവരുടേയും സന്ദര്‍ശനത്തെക്കുറിച്ച് ട്രംപ് പ്രതികരിച്ചത്.

പഹല്‍ഗാം ആക്രമണത്തെ തുടര്‍ന്നുണ്ടായ  ഓാപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാകിസ്താന്‍ സൈനിക മേധാവി തുടര്‍ച്ചയായി അമേരിക്ക സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന ട്രംപിന് നൊബേല്‍ സമ്മാനം നല്കണമെന്ന ആവശ്യവും മുന്നോട്ടു വെച്ചിരുന്നു.

Trump praises Pakistan PM and army chief

Share Email
Top