‘മൈ ഫ്രണ്ട്’ മോദിയുമായി സംസാരിക്കാൻ കാത്തിരിക്കുന്നു, ഇന്ത്യ അമേരിക്ക ചർച്ചകൾ പുരനാരംഭിക്കുമെന്ന് ട്രംപ്

‘മൈ ഫ്രണ്ട്’ മോദിയുമായി സംസാരിക്കാൻ കാത്തിരിക്കുന്നു, ഇന്ത്യ അമേരിക്ക ചർച്ചകൾ പുരനാരംഭിക്കുമെന്ന് ട്രംപ്

വാഷിങ്ടൺ: അമേരിക്കയും ഇന്ത്യയും തമ്മിലുള്ള “വ്യാപാര തടസ്സങ്ങൾ” പരിഹരിക്കുന്നതിനുള്ള ചർച്ചകൾ പുനരാരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തിലൂടെയാണ് ട്രംപ് നിലപാട് അറിയിച്ചത്. “ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര തടസ്സങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ തുടരുകയാണെന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. അടുത്ത ആഴ്ചകളിൽ എൻ്റെ അടുത്ത സുഹൃത്തായ പ്രധാനമന്ത്രി മോദിയുമായി സംസാരിക്കാൻ ഞാൻ കാത്തിരിക്കുകയാണ്. നമ്മുടെ രണ്ട് മഹത്തായ രാജ്യങ്ങൾക്കും വിജയകരമായ ഒരു തീരുമാനത്തിൽ എത്താൻ ഒരു ബുദ്ധിമുട്ടുമുണ്ടാകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്! എന്ന് ട്രംപ് കുറിച്ചു.

Share Email
Top