വാഷിംഗ്ടണ്‍: ചൈനീസ് അതിര്‍ത്തിക്ക് സമീപത്തായുള്ള അഫ്ഗാനിസ്ഥാന്റെ ബാഗ്രം വ്യോമതാവളത്തോട് അമേരിക്കയ്ക്ക് ഏറെ താത്പര്യമുണ്ടെന്നും ഈ താവളത്തിന്റെ നിയന്ത്രണം നടത്താന്‍ യുഎസിന് ആഗ്രഹമുണ്ടെന്നും പ്രസിഡന്റ് ട്രംപ്.
താവളത്തിന്റെ നിയന്ത്രണം വിട്ടുകിട്ടാനുള്ള ശ്രമങ്ങള്‍ അമേരിക്ക നടത്തുന്നുണ്ടെന്നും ബ്രിട്ടണ്‍ സന്ദര്‍ശനത്തിനു ശേഷം ട്രംപ് വ്യക്തമാക്കി.രാഷ്ട്രീയ, സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് അമേരിക്കയുമായി ചര്‍ച്ചയാകാമെന്നും എന്നാല്‍, അ ഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സേനയെ അനുവദിക്കില്ലെന്നും താലിബാന്‍ വിദേശ കാര്യ മന്ത്രാലയം ട്രംപിനു മറുപടി നല്കി.
എന്നാല്‍ അമേരിക്കന്‍ സൈനീക സാനിധ്യം വീണ്ടും അഫ്ഗാനിസ്ഥാനില്‍ വരുന്നതിനോട് തങ്ങള്‍ക്ക് യോചിപ്പില്ലെന്നു താലിബാന്‍ ഭരണകൂടം വ്യക്തമാക്കി. കാബൂളിന് 60 കിലോമീറ്റര്‍ വടക്കുള്ള ബാഗ്രാം വ്യോമതാവളം അധിനിവേശ സോവീറ്റ് സേനയാണ് നിര്‍മിച്ചത്. വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിനു പിന്നാലെ അമേരിക്ക അല്‍ക്വയ്ദയ്ക്ക് എതിരേ യുദ്ധത്തിനായി അഫ്ഗാനിസ്ഥാനില്‍ അധി നിവേശം നടത്തിയപ്പോള്‍ ബാഗ്രാം മുഖ്യ സൈനികതാവളമാക്കി മാറ്റി. 2021ല്‍ അമേരിക്കന്‍ സേന അഫ്ഗാനിസ്ഥാനില്‍നിന്നു പിന്മാറുകയും താലിബാന്‍ ഭീകരര്‍ ഭരണം പിടിച്ചെടുക്കുകയുമായിരുന്നു. ട്രംപിന്റെ ആഗ്രഹ പ്രകടനത്തിനു പിന്നാലെ പ്രതികരണവുമായി ചൈന രംഗത്തെത്തി.
അഫ്ഗാനിസ്ഥാന്റെ സ്വാതന്ത്ര്യവും പരമാധികാരവും ചൈന വിലമതിക്കുന്നുവെന്നും അഫ്ഗാന്റെ ഭാവി ആ രാജ്യത്തെ ജനങ്ങളാണു നിശ്ചയിക്കേണ്ടതെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
Trump says US is very interested in Bagram Air Base near China













