തുർക്കി പ്രസിഡൻ്റിന് വൈറ്റ് ഹൗസിലേക്ക് ക്ഷണം, 25ന് ട്രംപുമായി കൂടിക്കാഴ്ച

തുർക്കി പ്രസിഡൻ്റിന് വൈറ്റ് ഹൗസിലേക്ക് ക്ഷണം, 25ന് ട്രംപുമായി കൂടിക്കാഴ്ച

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗാനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചു. സെപ്റ്റംബർ 25-നാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. വ്യാപാര, സൈനിക ഉടമ്പടികൾ സംബന്ധിച്ച ചർച്ചകൾ നടത്താനാണ് ഈ കൂടിക്കാഴ്ച.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുക എന്നതാണ് ഈ കൂടിക്കാഴ്ചയുടെ ലക്ഷ്യം. താൻ അധികാരത്തിലിരുന്ന കഴിഞ്ഞ തവണ ഉഭയകക്ഷി ബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ട്രംപിനും എർദോഗാനുമിടയിൽ അടുത്ത വ്യക്തിബന്ധം നിലനിന്നിരുന്നു.

റഷ്യയിൽ നിന്ന് എസ്-400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങാനുള്ള തുർക്കിയുടെ 2019-ലെ തീരുമാനമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കത്തിന് പ്രധാന കാരണം. ഈ തീരുമാനത്തെ തുടർന്ന് തുർക്കിക്ക് എഫ്-35 യുദ്ധവിമാനങ്ങൾ നൽകാനുള്ള കരാർ യു.എസ്. റദ്ദാക്കിയിരുന്നു. പിന്നീട് തുർക്കി എഫ്-16 യുദ്ധവിമാനങ്ങൾ വാങ്ങാൻ ധാരണയായി.

തുർക്കി പ്രസിഡൻ്റുമായി തനിക്ക് നല്ല ബന്ധമുണ്ടെന്ന് ട്രംപ് പറഞ്ഞു. ചർച്ച നല്ല രീതിയിൽ അവസാനിക്കുമെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

Share Email
LATEST
More Articles
Top