വാഷിങ്‌ടൻ: ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നേരെയുള്ള ട്രംപിന്റെ ഇപ്പോഴത്തെ. നീക്കങ്ങൾ മണ്ടത്തരമാണെന്നും എല്ലാവർക്കും ഇതൊരു പാഠമെന്നും മുൻ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ. ബ്രിട്ടിഷ് മീഡിയ പോർട്ടൽ എൽബിസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്
നരേന്ദ്ര മോദിയുമായുള്ള ട്രംപിന്റെ വ്യക്തിപരമായ ബന്ധം അവസാനിച്ചു. . എല്ലാവർക്കും ഇത് ഒരു പാഠമാണ്.ലോകനേതാക്കൾ ഇനി അടുത്ത ബന്ധം പുലർത്തിയാലും വലിയ ഗുണമുണ്ടാകുമെന്ന് തോന്നുന്നില്ലെന്നും ബോൾട്ടൻ മുന്നറിയിപ്പ് നൽകി.
“ട്രംപ് രാജ്യാന്തര ബന്ധങ്ങളെ കാണുന്നത് നേതാക്കളുമായുള്ള വ്യക്തി ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ്. വ്ളാഡിമിർ പുട്ടിനുമായി നല്ല ബന്ധമുണ്ടെങ്കിൽ, യുഎസിനും റഷ്യയ്ക്കുമിടയിൽ നല്ല ബന്ധമുണ്ടാകും. ഇപ്പോൾ അങ്ങനെയല്ലെന്ന് വ്യക്തമാണന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Trump’s current stupid moves against countries including India are a lesson for everyone: Former national security advisor