ട്രംപിന്റെ ബ്രിട്ടൻ സന്ദർശനം വിവാദത്തിൽ : താമസ സ്ഥലം കുളമാക്കിയെന്ന് !

ട്രംപിന്റെ ബ്രിട്ടൻ സന്ദർശനം വിവാദത്തിൽ : താമസ സ്ഥലം കുളമാക്കിയെന്ന് !
Share Email

ലണ്ടൻ: അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ബ്രിട്ടീഷ് യാത്ര വിവാദത്തിൽ ആകുന്നു. കഴിഞ്ഞ ആഴ്ച്ച യു കെ സന്ദർശനത്തിനെത്തിയ ട്രംപ് അദ്ദേഹം താമസിച്ച കൊട്ടാര സമുച്ചയത്തിലെ റൂമുകൾ വൃത്തിഹീനമാക്കി എന്ന കഥകളാണ് പ്രചരിക്കുന്നത്.

വിൻഡ്‌സർ കാസ്റ്റിലില്‍ ട്രംപ് താമസിച്ച മുറി കുളമാക്കിയെന്നാണ് ആരോപണം.
വിൻഡ്സർ കാസ്റ്റിലിൽ അതിഥികൾക്ക് താമസിക്കാനുള്ള സ്യൂട്ട് മോശം അവസ്ഥയിലാക്കിയാണ് ട്രംപ് പോയതെന്ന് മാധ്യമങ്ങളിൽ വാർത്ത വന്നു ചെയ്യുന്നു. ജീവനക്കാർ പേര് വെളിപ്പെടുത്താതെയാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്.

ഈ മാസം 17 ന് കൊട്ടാരത്തിൽ പ്രസിഡന്റ് ട്രംപിനും പ്രഥമ വനിതയ്ക്കും രാജാവും രാജ്ഞിയും സ്വീകരണം നൽകിയിരുന്നു. ബക്കിംഗ്ഹാം കൊട്ടാരത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് വിൻഡ്‌സർ കാസിലിൽ താമസം ക്രമീകരിച്ചത്.
ട്രംപിനെതിരേ ഉയർന്ന ആരോപണങ്ങൾ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ബക്കിങ്ഹാം പാലസ് ഇക്കാര്യത്തിൽ യാതൊരു പ്രതികരണവും നടത്തിയിട്ടുമില്ല.

മുറിയിൽ എല്ലായിടത്തും ഭക്ഷണ ബോക്സുകൾ, ടാനിംഗ് സ്പ്രേകൾ, ഹെയർ ഉൽപ്പന്നങ്ങൾ എന്നിവയായിരുന്നു. കുളിമുറി കുപ്പികൾ കൊണ്ട് നിറഞ്ഞിരുന്നു. സിങ്കുകൾക്ക് കറ പിടിച്ച നിലയിലായിരുന്നുവെന്നും. ട്രംപിന്റെ ബെഡ് ഷീറ്റ് ഓറഞ്ച് നിറത്തിലായിരുന്നുവെന്നും പ്രചരിക്കുന്നു.

Trump’s visit to Britain sparks controversy: Residence turned into a pond!

Share Email
LATEST
Top