ലണ്ടന്‍: ബ്രിട്ടനില്‍ സിഖ് കൂട്ട ബലാല്‍സംഗത്തിനിരയാക്കിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. വെസ്റ്റ് മിഡ്ലാന്‍ഡ്സിലെ ഓള്‍ഡ്ബറിയില്‍ കഴിഞ്ഞ ചൊവ്വാഴ്ച നടന്ന സംഭവത്തില്‍ ഞായറാഴ്ച പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും തിങ്കളാഴ്ച അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഇവരുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല.
സംഭവത്തെതുടര്‍ന്ന് പ്രാദേശിക സിഖ് സംഘടന പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. എം.പിമാര്‍ ഉള്‍പ്പെടെ സിഖ് സമൂഹത്തിന് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തി. വംശീയ അധിക്ഷേപം നടത്തിയാണ് ബലാത്സംഗം ചെയ്തതെന്ന് യുവതി മൊഴി നല്‍കിയിരുന്നു.
കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നറിയാന്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Two arrested in gang rape of Indian woman