തായ് വാനില്‍ 17 മരണം
ബീജിംഗ്: തായ്‌വാനില്‍ സംഹാര താണ്ഡവമാടിയ റഗാസ ചുഴലിക്കാറ്റ് ചൈനയിലേക്ക് പ്രവേശിച്ചു. ചുഴലിക്കാറ്റില്‍ തായ്‌വാനില്‍ 17 ജീവനുകള്‍ നഷ്ടമാകുകയും 150 ലധികം ആളുകളെ കാണാതാവുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ചുഴലിക്കാറ്റും പേരാമരിയും ചൈനയുടെ കിഴക്കന്‍ പ്രവിശ്യയിലേക്ക് നീങ്ങിയത്.
കിഴക്കന്‍ ചൈനയിലെ പ്രവിശ്യയില്‍നിന്ന് 20 ലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.
ചൈനയുടെ തെക്കുകിഴക്കന്‍ മേഖലയിലെ തായ്ഷാന്‍ കൗ ണ്ടിയില്‍ മണിക്കൂറില്‍ 241 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്. ഈ വര്‍ഷം ഉണ്ടായതില്‍ വച്ച് ഏറ്റവും തീവ്രമായ കൊടുങ്കാറ്റാണ് ആഞ്ഞടിച്ചത്. ഗ്വാംഗ്ഡോങ്ങിലെ യാന്‍ജി യാംഗ് നഗരത്തിലെ ഹെയ്ലിംഗ് ദ്വീപിന്റെ തീരത്ത് ചുഴലിക്കാറ്റ് കരതൊട്ടതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കൊടുങ്കാറ്റ് പടിഞ്ഞാറോട്ടു നീങ്ങുമ്പോള്‍ കാറ്റിന്റെ വേഗം കുറയുമെന്നാണ് കാലാവലസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കിയത്. എന്നാല്‍ ഈ മേഖലയില്‍ ഇന്നും മഴ തുടരും. ഗ്വാംഗ്ഡോങ്ങിലെ സുഹാ യ്, ഷെന്‍ഷെന്‍, ഗ്വാംഗ്‌ഷോ എന്നിവിടങ്ങളില്‍ വേലിയേറ്റ സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
ഹോങ്കോംഗില്‍ ആര്‍ത്തടിച്ച കാറ്റില്‍ നിരവധി അപകടങ്ങളുണ്ടായി. 90 പേര്‍ക്ക് പരിക്കേറ്റു. മക്കോവോയിലും ഹോങ്കോംഗിലും വിമാന സര്‍വീസുകള്‍ റദ്ദാക്കി. നിരവധി ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു
Typhoon Ragasa, which devastated Taiwan, enters China; China takes major precautions
17 deaths in Taiwan













