റഷ്യയെ പരാജയപ്പെടുത്താൻ യുക്രയിനു കഴിയും: ട്രംപ്

റഷ്യയെ പരാജയപ്പെടുത്താൻ യുക്രയിനു കഴിയും: ട്രംപ്

 ന്യൂയോർക്ക്: റഷ്യ – യുക്രൈൻ സംഘർഷത്തിൽ റഷ്യയെ പരാജയപ്പെടുത്താൻ  യുക്രൈനു  കഴിയുമെന്ന് യു. എസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. നിലവിൽ റഷ്യ പിടിച്ചെടുത്ത യുക്രയിന്റെ ഭൂമി യൂറോപ്യൻ യൂണിയൻ്റെ  സഹായമുണ്ടെങ്കിൽ യുക്രയിനു തിരികെ പിടിക്കാൻ സാധിക്കുമെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പ്രതികരിച്ചു.

യുക്രൈൻ പ്രസിഡൻ്റ് വൊളോഡിമിർ സെലെൻസ്‌കിയുമായി നടത്തിയ കൂടിക്കാഴ്ചക്കു പിന്നാലെയായിരുന്നു ഈ പ്രതികരണം.  റഷ്യ നടത്തുന്ന യുദ്ധം  ലക്ഷ്യമില്ലാത്തതാണെന്നും അവർ കടലാസ് പുലി മാത്രമാണെന്നും ട്രംപ് വിമർശിച്ചു.

റഷ്യൻ പൗരന്മാർക്ക് പെട്രോൾ കിട്ടാൻ ബുദ്ധിമുട്ടുണ്ടെന്നും, സാമ്പത്തികമായി രാജ്യം വലിയ പ്രതിസന്ധിയിലാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി. യുക്രൈൻ ധൈര്യശാലികളാണെന്നും, അവർക്ക് കൂടുതൽ പിന്തുണ നൽകണമെന്നും ട്രംപ് അഭിപ്രായപ്പെട്ടു.  യുക്രയിൻ- റഷ്യൻ .പോരാട്ടത്തിൽ തുടർച്ചയായ ചാഞ്ചാട്ടമാണ് ട്രംപിന്റെ ഭാഗത്തുനിന്നുമുണ്ടാവുന്നത്.

Ukraine can defeat Russia: Trump

Share Email
Top