അടങ്ങാത്ത പ്രതിഷേധം തുടരുന്നു; നേപ്പാളില്‍ മുന്‍ പ്രധാനമന്ത്രിയുടെ ഭാര്യ വെന്ത് മരിച്ചു

അടങ്ങാത്ത പ്രതിഷേധം തുടരുന്നു; നേപ്പാളില്‍ മുന്‍ പ്രധാനമന്ത്രിയുടെ ഭാര്യ വെന്ത് മരിച്ചു

കാഠ്മണ്ഡു: നേപ്പാളില്‍ സംഘര്‍ഷാവസ്ഥ അതിരൂക്ഷമായ സ്ഥിതിയില്‍ തുടരുന്നു. രാജ്യത്ത് സാമൂഹ്യമാധ്യമങ്ങള്‍ നിരോധിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച ആരംഭിച്ച കലാപത്തില്‍ നിരവധി ജീവനുകളാണ് നഷ്ടമാകുന്നത്. സാമൂഹ്യ മാധ്യമ നിരോധനം സര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും ആക്രമണവും സംഘര്‍ഷവും തുടരുകയാണ് .മുന്‍പ്രധാനമന്ത്രി ജലനാഥ് ഖനലിന്റെ ഭാര്യ രാജ്യലക്ഷ്മി വീടിനുള്ളില്‍ വെന്തു മരിച്ചു. ഇവരുടെ വസതിക്കുനേരെ പ്രതിഷേധക്കാര്‍ തീയിടുകയായിരുന്നു

നേപ്പാള്‍ ധനകാര്യ മന്ത്രി വിഷ്ണു പൗഡേലിനെ ജനക്കൂട്ടം തെരുവില്‍ ആക്രമിച്ചു.മുന്‍ പ്രധാനമന്ത്രി ഷെയര്‍ ദുബായുടെ വീട് ആക്രമിച്ചു അദ്ദേഹത്തിന്റെ ഭാര്യയും വിദേശകാര്യ മന്ത്രിയുമായ അര്‍സു റാണ കൈയ്യേറ്റം ചെയ്യപ്പെട്ടു. ഇവരെ ആക്രമിക്കുന്ന വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്
സാമൂഹ്യ മാധ്യമ നിരോധനം തുടങ്ങിയപ്പോള്‍ ആരംഭിച്ച പ്രക്ഷോഭം തടുക്കാനായി പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ രാജിവെച്ചെങ്കിലും പ്രതിഷേധക്കാര്‍ ആക്രമണങ്ങളില്‍ നിന്ന് പിന്മാറിയിട്ടില്ല.

നേപ്പാള്‍ പാര്‍ലമെന്റിനും സുപ്രീംകോടതി ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നേരെ തീവെയ്പും ഉണ്ടായി. പ്രധാനമന്ത്രി, മന്ത്രിമാര്‍, മുന്‍ പ്രധാനമന്ത്രിമാര്‍,ഉന്നത രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരുടെ വീടുകള്‍ക്ക് നേരെ തീ വെയ്പും ഉണ്ടായി. കാഠ്മണ്ഡു വിമാനത്താവളം താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്‌. സൈന്യം ചുമതല ഏറ്റെടുത്തു ഇതിനോടകം 19 പേരാണ് കൊല്ലപ്പെട്ടത് അതിരൂക്ഷമായ പ്രക്ഷോഭം ഇപ്പോഴും നേപ്പാളില്‍ തുടരുകയാണ്.

Unrelenting protests continue; Former Prime Minister’s wife dies in Nepal

Share Email
LATEST
Top