യു പിഐ ഇടപാടുകൾക്ക് പുതിയ പരിധി; 10 ലക്ഷം രൂപ വരെ ഇനി ഒറ്റയടിക്ക് കൈമാറാം, വിവിധ ഇടപാടുകൾക്കുള്ള പുതിയ പരിധികൾ അറിയാം

യു പിഐ ഇടപാടുകൾക്ക് പുതിയ പരിധി; 10 ലക്ഷം രൂപ വരെ ഇനി ഒറ്റയടിക്ക് കൈമാറാം, വിവിധ ഇടപാടുകൾക്കുള്ള പുതിയ പരിധികൾ അറിയാം

യു യു.പി.ഐ (യുണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റർഫേസ്) ഇടപാടുകളുടെ പരിധിയിൽ നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) മാറ്റങ്ങൾ വരുത്തി. ഇന്ന് മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. ഇൻഷുറൻസ് പ്രീമിയം, ഓഹരി വിപണി നിക്ഷേപം, ക്രെഡിറ്റ് കാർഡ് ബില്ലുകൾ, യാത്ര ബുക്കിംഗുകൾ, സർക്കാർ പേയ്‌മെന്റുകൾ, ജ്വല്ലറി പർച്ചേസുകൾ തുടങ്ങിയ ഉയർന്ന മൂല്യമുള്ള ഇടപാടുകൾക്ക് ഇനി 10 ലക്ഷം രൂപ വരെ ഒറ്റയടിക്ക് അയയ്ക്കാം. ഈ മാറ്റം ഉയർന്ന തുകയുടെ ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ എളുപ്പവും സൗകര്യപ്രദവുമാക്കും.

വ്യക്തികൾ തമ്മിലുള്ള സാധാരണ ഇടപാടുകളുടെ പരിധി നിലവിൽ ഒരു ലക്ഷം രൂപയായി തുടരും.വിവിധ ഇടപാടുകൾക്കുള്ള പുതിയ പരിധികൾ:ഇൻഷുറൻസ്, ഓഹരി വിപണി നിക്ഷേപം, സർക്കാർ ഇ-മാർക്കറ്റ് പ്ലേസ് (GeM), യാത്ര ബുക്കിംഗുകൾ എന്നിവയ്ക്ക് പ്രതിദിനം 10 ലക്ഷം രൂപ വരെ.ക്രെഡിറ്റ് കാർഡ് ബിൽ പേയ്‌മെന്റുകൾക്കും ജ്വല്ലറി പർച്ചേസുകൾക്കും പ്രതിദിനം 6 ലക്ഷം രൂപ വരെ.ഡിജിറ്റൽ അക്കൗണ്ട് തുറക്കുന്നതിനും ടേം ഡെപ്പോസിറ്റുകൾക്കും പ്രതിദിനം 5 ലക്ഷം രൂപ വരെ.ബാങ്കിംഗ് സേവനങ്ങൾ, ലോൺ തിരിച്ചടവുകൾ, ഇ.എം.ഐ തുടങ്ങിയവയ്ക്ക് പ്രതിദിനം 10 ലക്ഷം രൂപ വരെ.ഈ പരിധി മാറ്റങ്ങൾ വെരിഫൈഡ് വ്യാപാരികൾക്ക് മാത്രമാണ് ബാധകം. ഈ നീക്കത്തിലൂടെ ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ വേഗത്തിലാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Share Email
Top