ട്രംപും പത്‌നിയും കയറിയ എക്‌സലേറ്ററിന്റെ പ്രവര്‍ത്തനം നിലച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ട് അമേരിക്ക

ട്രംപും പത്‌നിയും കയറിയ എക്‌സലേറ്ററിന്റെ പ്രവര്‍ത്തനം നിലച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ട് അമേരിക്ക

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയില്‍ പങ്കെടുക്കാനായി എത്തിയ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഭാര്യ മെലാനിയയും എക്‌സലേറ്ററിലേക്ക് കയറിയപ്പോള്‍ അതിന്റെ പ്രവര്‍ത്തനം നിന്നുപോയത് ആശങ്ക പരത്തി. ഇത്തരമൊരു സാഹചര്യമുണ്ടായതില്‍ വൈറ്റ് ഹൗസ് അതൃപ്തിയും രേഖപ്പെടുത്തി.

യുഎന്‍ യുഎസ് ബന്ധത്തെ ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങി. ഐക്യരാഷ്ട്ര പൊതുസഭയുടെ സമ്മേളനത്തില്‍ പങ്കെടുക്കാനായി എത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഭാര്യ മെലാനിയയും എക്‌സലേറ്ററിലേക്ക് കാലെടുത്തു വെച്ചതിനു പിന്നാലെയാണ് അതിന്റെ പ്രവര്‍ത്തനം പൊടുന്നനെ നിലച്ചത്. എസ്‌കലേറ്റര്‍ നിശ്ചലമയാതിനു പിന്നാലെ ട്രംപും ഭാര്യയും നടന്നു കയറി.

എക്‌സലേറ്ററിന്റെ പ്രവര്‍ത്തനം നിലച്ചതിനെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് വിമര്‍ശിച്ചു. എക്‌സലേറ്റര്‍ നിന്നത് നിഷ്‌കളങ്കമായ പിഴവായി കരുതാനാവില്ലെന്നു അവര്‍ അഭിപ്രായപ്പെട്ടു. അന്വേഷണം നടത്തണമെന്നും ആരെങ്കിലും എസ്‌കലേറ്റര്‍ മനഃപൂര്‍വം നിര്‍ത്തിയതാണെങ്കില്‍ അവര്‍ക്കെതിരെ നടപടി വേണമെന്നും വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു.

ട്രംപ് എത്തുമ്പോള്‍ എസ്‌കലേറ്ററുകളും ലിഫ്റ്റുകളും നിര്‍ത്തുന്നതിനെക്കുറിച്ച് യുഎന്‍ ജീവനക്കാര്‍ തമാശ പറഞ്ഞിരുന്നതായി ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നടപടി വേണമെന്ന ആവശ്യവുമായി വൈറ്റ് ഹൗസ് മുന്നോട്ടുവന്നത്.

US demands investigation into escalator failure that Trump and his wife rode

Share Email
LATEST
Top