ഫെന്റാനൈൽ കടത്തുമായി ബന്ധമുണ്ടെന്ന് യുഎസ്, ഇന്ത്യൻ വ്യവസായികളുടെയും കുടുംബാംഗങ്ങളുടെയും വിസ റദ്ദാക്കി അമേരിക്ക

ഫെന്റാനൈൽ കടത്തുമായി ബന്ധമുണ്ടെന്ന് യുഎസ്, ഇന്ത്യൻ വ്യവസായികളുടെയും കുടുംബാംഗങ്ങളുടെയും വിസ റദ്ദാക്കി അമേരിക്ക

ന്യൂഡൽഹി: സിന്തറ്റിക് ഒപിയോയിഡ് വിഭാഗത്തിൽ പെട്ട ഫെന്റാനൈൽ കടത്തുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ചില ഇന്ത്യൻ വ്യവസായികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വിസ അമേരിക്ക റദ്ദാക്കി. അപകടകരമായ സിന്തറ്റിക് മയക്കുമരുന്നുകളിൽ നിന്ന് അമേരിക്കക്കാരെ സുരക്ഷിതരാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ട്രമ്പ് ഭരണകൂടം തീരുമാനം എടുത്തത് എന്ന് ന്യൂഡൽഹിയിലെ യുഎസ്എം എംബസി പ്രസ്താവനയിൽ പറഞ്ഞു.ഇത്തരക്കാർക്ക് ഭാവിയിൽ യു.എസിലേക്ക് പ്രവേശനം നിഷേധിക്കുമെന്നും ഡൽഹിയിലെ യു.എസ്. എംബസി അറിയിച്ചു. പേരു വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

മയക്കുമരുന്ന് കടത്ത് തടയുന്നതിനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. അനധികൃതമായി മയക്കുമരുന്ന് ഉൽപ്പാദിപ്പിക്കുകയും കടത്തുകയും ചെയ്യുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും, അവരുടെ കുടുംബങ്ങൾക്കും യു.എസിലേക്ക് പ്രവേശനം നിഷേധിക്കുന്നതുൾപ്പെടെയുള്ള പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് യു.എസ്. എംബസി വ്യക്തമാക്കി.

അതേസമയം, ഫെന്റാനൈൽ അടക്കമുള്ള ലഹരിവസ്തുക്കൾക്കെതിരായ പോരാട്ടത്തിൽ ഇന്ത്യൻ അധികാരികളുമായി സഹകരിക്കുന്നത് തുടരുമെന്നും യു.എസ്. അറിയിച്ചു. ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ ഈ ഭീഷണി നേരിടാൻ സാധിക്കൂ എന്നും അവർ കൂട്ടിച്ചേർത്തു.

Share Email
Top