വാഷിങ്ടണ്‍: ഖത്തറില്‍ ഹമാസിനെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം നടത്തിയതിനു പിന്നാലെ ഖത്തര്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന സൂചനകള്‍ പുറത്തു വന്നതോടെ അമേരിക്കന്‍ ഇടപെടലുണ്ടാവുന്നു. ഖത്തറില്‍ ഇസ്രയേല്‍ നടത്തിയ നീക്കങ്ങളെ തള്ളിയ അമേരിക്ക നിലവിലെ ഖത്തര്‍ ഇസ്രയേല്‍ പ്രശ്‌നം പരിഹരിക്കുന്നതിനായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയെ ഇസ്രയേലിലേക്ക് അയയ്ക്കുന്നു. ഇന്നു തന്നെ റൂബിയോ ഇസ്രയേലില്‍ എത്തും.
ഹമാസുമായി ഒത്തു തീര്‍പ്പിനുള്ള അവസരം ഇസ്രയേല്‍ ഇല്ലാതാക്കിയതായാണ് ഉത്തറിന്റെ നിലപാട്. രണ്ട് വര്‍ഷമായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാനുള്ള സാധ്യതകള്‍ ഇസ്രയേല്‍ അട്ടിമറിക്കാന്‍ ശ്രമിച്ചതായി ഖത്തര്‍ പ്രധാനമന്ത്രി കുറ്റപ്പെടുത്തിയ സാഹചര്യത്തിലാണ് റൂബിയോയുടെ ഇസ്രായേല്‍ സന്ദര്‍ശനം നടക്കുന്നത്.ദോഹയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണം, ഗാസയിലെ സൈനിക വിന്യാസം, ഹമാസിനെതിരായ നീക്കം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ റൂബിയോ ഇസ്രായേല്‍ നേതാക്കളുമായി ചര്‍ച്ച ചെയ്യം.
ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാനായി അമേരിക്കയുടെ മുന്‍ഗണനകളും മിഡില്‍ ഈസ്റ്റിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും റൂബിയോ ഇസ്രായേലിനെ അറിയിക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി വക്താവ് ടോമി പിഗോട്ട് പറഞ്ഞു. ഇസ്രായേല്‍ സന്ദര്‍ശനത്തിന് ശേഷം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം റൂബിയോ ബ്രിട്ടണിലേക്ക് പോകും. യുക്രൈന്‍ – റഷ്യ യുദ്ധം അവസാനിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ യുകെ സര്‍ക്കാരുമായി ചര്‍ച്ച ചെയ്യും.
US Secretary of State Marco Rubio to visit Israel today