ന്യൂയോര്‍ക്ക്: ഇന്ത്യ അമേരിക്കയുടെ ഏറ്റവും അടുത്ത വ്യാപാര പങ്കാളിയാണെന്നു അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. ഇന്ത്യയ്ക്കു മേല്‍ അമേരിക്ക ചുമത്തിയ തിരിച്ചടി തീരുവ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിനു കടുത്ത പ്രതിസന്ധി സൃഷ്ടിച്ചി രിക്കുന്നതിനിടെയാണ് റൂബിയോയുടെ ഇത്തരത്തിലുള്ള പ്രതികരണം.
ഇന്ത്യക്കെതിരേ ചുങ്കം ഈടാക്കിയത് റഷ്യയില്‍ നിന്നും വന്‍തോതില്‍ എണ്ണ വാങ്ങിതിനെ തുടര്‍ന്നാണ്. റഷ്യയുടെ യുക്രയിന്‍ യുദ്ധത്തിനെതിരായ നടപടിയുടെ ഭാഗമായാണ് ട്രംപ് അത്തരത്തിലൊരു നടപടി കൈക്കൊണ്ടതെന്നും റൂബിയോ പറഞ്ഞു.സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാvനെത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി റൂബിയോ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് റൂബിയോ ഇ്ന്ത്യ അമേരിക്കയുടെ ഏറ്റവുമടുത്ത വ്യാപാര പങ്കാളിയെന്ന പ്രതികരണം നടത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യപാര പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സാധ്യതകളുടെ സൂചനയാണഅ പുറത്തുവരുന്നത്.
US Secretary of State says India is America’s closest













