ചാര്‍ളി കിര്‍ക്കിന്റെ ഘാതകന്‍ ഇടത് അനുഭാവിയെന്നു ഉട്ടാ ഗവര്‍ണര്‍

ചാര്‍ളി കിര്‍ക്കിന്റെ ഘാതകന്‍ ഇടത് അനുഭാവിയെന്നു ഉട്ടാ ഗവര്‍ണര്‍

വാഷിംഗ്ടണ്‍: ട്രംപിന്റെ വിശ്വസ്തനായിരുന്ന ചാര്‍ളി കിര്‍ക്കിന്റെ കൊലയാളി ഇടത് അനുഭാവിയെന്ന ആരോപണവുമായി ഉട്ടാ ഗവര്‍ണര്‍ സ്‌പെന്‍സര്‍ കോക്‌സ്. സിഎന്‍എന്നിനു നല്‍കിയ അഭിമുഖത്തിലാണ് കൊലയാളി ഇടതു അനുഭാവിയായിരുന്നുവെന്നും ഇയാള്‍ ഏറെ നാളായി ഒരു ട്രാന്‍സ്ജെന്‍ഡറുമായി പ്രണയത്തിലായിരുന്നവെന്നും ഉട്ടാ ഗവര്‍ണര്‍ ആരോപിച്ചത്. അദ്ദേഹം ഉന്നയിച്ച വാദങ്ങള്‍ അമേരിക്കയില്‍ വ്യാപക ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്്.

കൊലയാളി ടൈലര്‍ റോബിന്‍സണിനെതിരെ ചൊവ്വാഴ്ച്ച ഔദ്യോഗികമായി കുറ്റം ചുമത്തുമെന്ന് പറഞ്ഞ കോക്‌സ് കിര്‍ക്കിനെ വധിച്ചതിനുള്ള കാരണം കൂടുതല്‍ അന്വേഷണത്തിലൂടെ പുറത്തു വരുമെന്നു വ്യക്തമാക്കി.

ഉട്ടാ സര്‍വകലാശാല കാമ്പസില്‍ സംവാദം നടത്തുന്നതിനിടെയാണ് ചാര്‍ലി കിര്‍ക് കൊല്ലപ്പെട്ടത്. യാഥാസ്ഥിതിക വാദികളായ യുവാക്കളുടെ കൂട്ടായ്മയായ ടേണിംഗ് പോയിന്റ് യുഎസ്എ എന്ന സംഘടന രൂപീകരിച്ച ചാര്‍ലി കിര്‍ക് ട്രാന്‍സ്‌ജെന്റര്‍ വിരുദ്ധ വലത് നിലപാടുകള്‍ ശക്തമായി പ്രചരിപ്പിച്ചിരുന്നു.

Utah governor says Charlie Kirk's killer was a leftist sympathizer
Share Email
Top