വാഷിങ്ടൻ: യുക്രയിനു നേരെ റഷ്യ നടത്തുന്ന ആക്രമണം തടയുന്നതിനായി അമേരിക്ക ദീർഘദൂര ടോമഹോക് മിസൈൽ നൽകുന്ന കാര്യം പരിഗണിക്കുന്നു എന്ന് യു എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്.
മിസൈൽ നൽകണമെന്ന ആവശ്യം യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സൈലൻസ്കി നേരത്തെ തന്നെ ട്രംപിന് മുന്നിൽ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ ട്രംപ് അനുകൂലമായ നിലപാട് അല്ല കൈകൊണ്ടിരുന്നത്. റഷ്യയുമായുള്ള ബന്ധം കൂടുതൽ ഉലയുന്നതിനെ തുടർന്നാണ് അമേരിക്ക ഇപ്പോൾ നിലപാടിൽ മാറ്റം വരുത്തിയിട്ടുള്ളത്.
യുക്രെയിന്റെ ആവശ്യം പരിഗണിച്ചു വരികയാണെന്ന് യുഎസ് വൈസ് പ്രസിഡന്റ്റ് ജെ.ഡി.വാൻസ് പറഞ്ഞു. ഇക്കാര്യത്തിൽ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വൈകാതെ തീരുമാനമെടുക്കുമെന്നും പറഞ്ഞു
2500 കിലോമീറ്റർ അകലെ വരെ പറന്നെത്തി ആക്രമണം നടത്താൻ കഴിയുന്നതാണ് ടോമഹോക് മിസൈൽ. . ടോമഹോക് ലഭിച്ചാൽ റഷ്യൻ തലസ്ഥാനമായ മോസ്കോ യുക്രെയ്നിന്റെ ആക്രമണപരിധിയിലാകും..അമേരിക്കയുടെ നീക്കം സൂക്ഷ്‌മമായി നിരീക്ഷിക്കുമെന്ന് റഷ്യ പ്രതികരിച്ചു.
Vance says providing Tomahawk missiles to Ukraine is under consideration