വിദേശത്തു നിന്നും വാഹന ഇറക്കുമതി; പൃഥിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ റെയ്ഡ്

വിദേശത്തു നിന്നും വാഹന ഇറക്കുമതി; പൃഥിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ റെയ്ഡ്

കൊച്ചി: വിദേശങ്ങളില്‍ നിന്നും വാഹന ഇറക്കുമതി സംബന്ധിച്ചുള്ള കേസില്‍ നടന്‍മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്.നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലേക്ക് വാഹനം എത്തിക്കുന്നവരെക്കുറിച്ച് കസ്റ്റംസ് നടത്തുന്ന ഓപ്പറേഷന്‍ നുംകൂറിന്റെ ഭാഗമായാണ് റെയ്ഡ്.

പൃഥ്വിരാജിന്റെ തേവരയിലുള്ള വീട്ടിലും ദുല്‍ഖറിന്റെ പനമ്പിള്ളി നഗറിലുള്ള വീട്ടിലുമാണ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയത്. രാജ്യവ്യാപകമായി ഓപ്പറേഷന്‍ നുംകൂര്‍ റെയ്ഡ് നടത്തുന്നുണ്ട്.

ഭൂട്ടാന്‍ വഴി ആഢംബര കാറുകള്‍ നികുതി വെട്ടിച്ച് കേരളത്തിലേക്ക് കടത്തുന്നു എന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. എറണാകുളം, കോട്ടയം, മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം എന്നീ അഞ്ച് ജില്ലകളിലായി 30 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തുന്നത്.

Vehicle import from abroad; Raids at Prithviraj and Dulquer Salmaan’s homes

Share Email
LATEST
More Articles
Top