ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്: മത്സരം സി.പി രാധാകൃഷ്ണനും സുദര്‍ശന്‍ റെഡ്ഡിയും തമ്മില്‍

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്: മത്സരം സി.പി രാധാകൃഷ്ണനും സുദര്‍ശന്‍ റെഡ്ഡിയും തമ്മില്‍

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പുതിയ ഉപരാഷ്ട്രപതിക്കായുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പാര്‍ലമെന്റ് മന്ദിരത്തില്‍ രാവിലെ പത്തു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് വോട്ടെടുപ്പ്. എന്‍ഡിഎ സ്ഥാനാര്‍ഥിയായി മഹാരാഷ്ട്ര ഗവര്‍ണര്‍ സിപി രാധാകൃഷ്ണനും ഇന്ത്യാ മുന്നണി സ്ഥാനാര്‍ഥിയായി മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡിയും തമ്മിലാണ് മത്സരം. ബിജു ജനതാദള്‍, ബിആര്‍എസ് എന്നീ കക്ഷികള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കും.

എന്‍ഡിഎ പക്ഷത്ത് നിന്ന് കൂറുമാറ്റം ഉണ്ടാകാതിരിക്കാന്‍ കര്‍ശന നിരീക്ഷണം ബിജെപി നേതൃത്വം നടത്തുന്നുണ്ട്. എംപിമാരെ ബാച്ച് ബാച്ചായി തിരിച്ച് മുതിര്‍ന്ന നേതാക്കളുടെ മേല്‍നോട്ടത്തിലാവും വോട്ടെടുപ്പിന് എത്തിക്കുക. എന്‍ഡിഎയെ പിന്തുണയ്ക്കുന്ന നിലപാടില്‍ മാറ്റം ഇല്ലെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് അറിയിച്ചിരുന്നു. വൈകുന്നേരം ആറിന് വോട്ടെണ്ണല്‍ തുടങ്ങും രാത്രി എട്ടോടെ ഫലം പ്രഖ്യാപിക്കും.

ഉപരാഷ്ട്രപതി പദത്തില്‍ നിന്നും ജഗദീപ് ധന്‍കര്‍ രാജി വെച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ബിജെപിയുമായുള്ള അഭിപ്രായ ഭിന്നതയുടെ പേരിലാണഅ രാജയെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരണങ്ങള്‍ നടത്താന്‍ ധന്‍കര്‍ തയാറായിരുന്നില്ല.

Vice Presidential Election Today: Contest between CP Radhakrishnan and Sudarshan Reddy

Share Email
Top