ലണ്ടന്‍: ബ്രിട്ടണില്‍ കുടിയേറ്റ വിരുദ്ധ റാലി നടത്തിയവര്‍ വിശന്നപ്പോള്‍ ഭക്ഷണം കഴിക്കാനെത്തിയത് കുടിയേറ്റക്കാരന്‍ നടത്തന്ന ബജ്ജിക്കടയില്‍. ഈ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ലണ്ടനില്‍ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം സംഘടിപ്പിച്ച പ്രതിഷേധക്കാരാ്ണ് ഇന്ത്യന്‍ സ്ട്രീറ്റ് സ്റ്റാളില്‍നിന്ന് സവാള ബജ്ജി വാങ്ങിയതും ഈ വീഡിയോ വൈറലായതും.
‘യൂണൈറ്റ് ദ കിംഗ്്ഡം’ എന്ന ആഹ്വാനത്തോടെ നടത്തിയ റാലിക്കിടെ പ്രതിഷേധക്കാര്‍ ഇന്ത്യക്കാരുടെ പരമ്പരാഗത ലഘുഭക്ഷണമായ സവാള ബജ്ജി വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് ചിരിപടര്‍ത്തി. ‘വിചിത്രമായ കാര്യം’ എന്ന അടിക്കുറിപ്പോടെ എക്‌സില്‍ പങ്കുവെച്ച ഈ വീഡിയോ ഇതിനകം ഒരു കോടിയിലധികം ആളുകളാണ് കണ്ടത്.
ഇംഗ്ലണ്ടിന്റെ പതാകയുമായി ഇന്ത്യന്‍ സ്ട്രീറ്റ് സ്റ്റാളിലേക്ക് എത്തുന്ന പ്രതിഷേധക്കാര്‍ സവാള ബജ്ജി വാങ്ങുന്നത് ദൃശ്യങ്ങളില്‍ കാണാം. തെരുവുകളിലുള്ള വിദേശികള്‍ ഷീറ്റുകളില്‍ കറി കഴിക്കുന്നു എന്ന് ഒരാള്‍ പരിഹസിച്ചു. നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്കെതിരെയാണ് പ്രതിഷേധമെന്നും പോസ്റ്റ് ചെയ്തയാള്‍ക്ക് ഇത് മനസ്സിലാകുന്നില്ലെന്നും മറ്റൊരാളുടെ കമന്റ.
Video of anti-immigrant protesters in London buying bajji from immigrant stall goes viral