അജിത് ഡോവലിനെ ഭീഷണിപ്പെടുത്തി ഖാലിസ്ഥാൻ ദീകരവാദി  ഗുർപത്വന്ത് സിംഗ് പന്നൂണിന്റെ വീഡിയോ

അജിത് ഡോവലിനെ ഭീഷണിപ്പെടുത്തി ഖാലിസ്ഥാൻ ദീകരവാദി  ഗുർപത്വന്ത് സിംഗ് പന്നൂണിന്റെ വീഡിയോ

ഒട്ടാവ: ഇന്ത്യൻ ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലിനു നേർക്ക്  ഭീഷണി മുഴക്കി ഖാലിസ്ഥാൻ ദീകരവാദി ഗുർപത്വന്ത് സിംഗ് പന്നുൻ. കാനഡയിലുള്ള പന്നൂൺ ഖലിസ്ഥാൻ ഭീകരൻ ഇന്ദർജീത് സിങ് ഗോസലി നൊപ്പമായിരുന്നു ഡോവലിനെതിരേ ഭീഷണി.

ഭീഷണിയുടെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. താനിപ്പോൾ സ്വതന്ത്രനാണെന്നും പ ഖലിസ്ഥാൻ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ പന്നുനെ പിന്തുണയ്ക്കുമെന്നും ജയിലിനു പുറത്ത് വച്ച്  ഗോസൽ പ്രഖ്യാപിച്ചു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവിനുനേർക്കായിരുന്നു പന്നുൻ്റെ ഭീഷണികളിലേറെയും.അജിത് ഡോവൽ, എന്തുകൊണ്ടാണ് നിങ്ങൾ കാനഡയിലോ, അമേരിക്കയിലോ, അല്ലെങ്കിൽ ഏതെങ്കിലും യൂറോപ്യൻ രാജ്യങ്ങളിലോ വന്ന് അറസ്‌റ്റ് ചെയ്യാനോ കുറ്റവാളികളെ കൈമാറ്റം ചെയ്യാനോ നീക്കം നടത്താത്തത്. ഡോവൽ, ഞാൻ നിങ്ങൾക്കായി കാത്തിരിക്കുകയാണ്”  പന്നുൻ പറഞ്ഞു.

ഇന്ത്യ, ഞാൻ പുറത്തെത്തി എന്നു പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത് . ഡൽഹി ഖലിസ്ഥാനായി മാറുമെന്നും വിഡിയോയിൽ ഗോസൽ പറയുന്നു. 

Video of Khalistan activist Gurpatwant Singh Pannun threatening Ajit Doval

Share Email
Top