ഡാളസ് : വിൻസെന്റ് വലിയവീട്ടിൽ(70) അന്തരിച്ചു.തൃശൂർ ഒല്ലൂർ സ്വദേശിയായിരുന്നു. ഹാർട്ട് അറ്റാക്കായിരുന്നു മരണ കാരണം.
അഗാതമായ സംഗീതത്തോടുള്ള സ്നേഹവും ആത്മാർത്ഥതയും അദ്ദേഹത്തെ അമേരിക്കയിലെ കലാ സാംസ്കാരിക രംഗത്ത് നിറ സാന്നിധ്യമാക്കി തീർത്തു.കലാ രംഗത്ത് അദ്ദേഹത്തെ അറിയാത്തവരായി ആരും തന്നയില്ല. ഗാർലന്റ് സീറോ മലബാർ കാത്തലിക് ചർച്ച് ഇടവക അംഗമായ വിൻസെന്റ് വലിയവീട്ടിൽ അവിടുത്തെ ഗായകസംഘത്തെ വിശ്വസ്തതയോടെ നയിച്ചിരുന്നു.
ഗാനഗന്ധവൻ കെ. ജെ. യേശുദാസിനൊപ്പം ഗാനമേളകളിൽ കീബോർഡിസ്റ്റ് ആയും പ്രവർത്തിച്ചുണ്ട്. വിൻസെന്റ് വലിയവീട്ടിലിന്റെ വിയോഗത്തിൽ ഡാളസ് ഫോർത് വർത്ത് കലാ സാംസ്‌കാരിക സാമൂഹ്യ മേഖലയിലെ സംഘാടകരെല്ലാം അനുശോചനം രേഖപ്പെടുത്തി.
Report : അനശ്വരം മാമ്പിള്ളി
Vincent Valiyaveettil (70), a prominent musician and keyboardist passed away in Dallas due to a heart attack.