പോലീസ് സ്‌റ്റേഷനിലെ കാട്ടാളത്തം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മൃഗീയമായി മര്‍ദിക്കുന്ന ദൃശ്യം പുറത്ത്

പോലീസ് സ്‌റ്റേഷനിലെ കാട്ടാളത്തം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മൃഗീയമായി മര്‍ദിക്കുന്ന ദൃശ്യം പുറത്ത്

തൃശൂര്‍: വഴിയരികില്‍ നിന്നു സംസാരിച്ചവരെ ഭീഷണിപ്പെടുത്തിയ പോലീസ് നടപടി ചോദ്യം ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ക്രൂരമായി മര്‍ധിച്ച പോലീസിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സ്റ്റേഷനില്‍ വെച്ച് ക്രൂരമായി തല്ലച്ചതയ്ക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്.

കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ നടന്ന പൊലീസിന്റെ ക്രൂരപീഡനമാണ് ഞെട്ടിപ്പിക്കുന്നത്. വിവരാവകാശ നിയമപ്രകാരമാണ് ഈ ദൃശ്യങ്ങള്‍ ലഭിച്ചത്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനുനേരേയാണ് പോലീസ് നരനായാട്ട് നടത്തിയത്.തലയ്ക്ക് ഉള്‍പ്പെടെ തല്ലുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. രണ്ടുവര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണിപ്പോള്‍ ദൃശ്യങ്ങള്‍ പുറത്തുവന്നത്. 2023 ഏപ്രില്‍ അഞ്ചിനാണ് സംഭവം.

തൃശൂര്‍ ചൊവ്വന്നൂരില്‍ വെച്ച് വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ട സുജിത്ത് ഇടപെട്ടു. ഇത് ഇഷ്ടപ്പെടാതിരുന്ന കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ്. ഐ. നുഹ്മാന്‍ സുജിത്തിനെസ്റ്റേഷനിലേക്ക് കൊണ്ട് പോയി. ഷര്‍ട്ടടക്കം ഊരിമാറ്റിയ നിലയിലാണ് സുജിത്തിനെ പൊലീസ് ജീപ്പില്‍ സ്റ്റേഷനിലേക്ക് കൂട്ടികൊണ്ടുവരുന്നത്. സ്റ്റേഷനില്‍ എത്തിയത് മുതള്‍ മൂന്നിലധികം പൊലീസുകാര്‍ ചേര്‍ന്ന് വളഞ്ഞിട്ടായിരുന്നു മര്‍ദനം. സ്റ്റേഷനില്‍ വെച്ച് കുനിച്ചുനിര്‍ത്തി സുജിത്തിന്റെ പുറത്തും മുഖത്തുമടക്കം അടിക്കുന്നത് ദൃശ്യത്തിലുണ്ട്.

കാടത്തം കാട്ടിയ പോലീസ് സുജിത് മദ്യപിച്ചു പ്രശ്‌നമുണ്ടായെന്നും പോലീസിന്റെ കൃത്യ നിര്‍വഹണം തടസപ്പെടുത്തുകയു കാട്ടി വ്യാജ എഫ്‌ഐആര്‍ ഉണ്ടാക്കി. എന്നാല്‍ വൈദ്യ പരിശോധനയില്‍ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു. കോടതി നിര്‍ദ്ദേശപ്രകാരം നടത്തിയ പരിശോധനയില്‍ സുജിത്തിന്റെ ചെവിക്ക് കേള്‍വി തകരാര്‍ സംഭവിച്ചുവെന്നും വ്യക്തമായി. പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തിരുന്നില്ല. പിന്നീട് കോടതി നിര്‍ദ്ദേശപ്രകാരമെടുത്ത കേസ് വിചാരണ ഘട്ടത്തിലാണ് ഇപ്പോള്‍.

Violence at the police station: Footage of a Youth Congress worker being brutally beaten has surfaced.

Share Email
LATEST
Top