തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ഉണര്‍ന്നിരുന്നപ്പോള്‍ വോട്ട് മോഷണം പോയി; തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ അതിരൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍

തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ഉണര്‍ന്നിരുന്നപ്പോള്‍ വോട്ട് മോഷണം പോയി; തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ അതിരൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ഉണര്‍ന്നിരുന്നപ്പോള്‍ വോട്ട് മോഷണം പോയെന്ന അതിരൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. കള്ളന്മാരെ കമ്മീഷന്‍ സംരക്ഷിച്ചു കൊണ്ടേയിരിക്കുന്നുവെന്ന കഴിഞ്ഞ ദിവസത്തെ ആരോപണം ഇന്ന് വീണ്ടും രൂക്ഷമാക്കിയാണ് രാഹുല്‍ പ്രതികരണങ്ങള്‍ നടത്തിയത്.

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനോ ഒഴിവാക്കാനോ ഓണ്‍ലൈന്‍ അപേക്ഷ നല്കാനുള്ള അവസരം   ഉപയോഗിച്ച് തട്ടിപ്പ് നടത്തിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരേയുള്ള രാഹുലിന്റെ ആരോപണം. . 2023ലെ നിയമസഭ തെരഞ്ഞെടുപ്പില് കര്‍ണ്ണാടകയിലെ അലന്ത് മണ്ഡലത്തില്‍ 6018 വോട്ടുകള്‍ വോട്ടര്‍മാര്‍ അറിയാതെ ഓണ്‍ലൈനിലൂടെ നീക്കം ചെയ്തുവെന്നാണ് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയത്.

ഒരു ബൂത്തിലെ ആദ്യ വോട്ടറുടെ വിവരങ്ങള്‍ ഉപയോഗിച്ച് ലോഗിന്‍ ഐഡി ഉണ്ടാക്കിയാണ് മറ്റ് വോട്ടര്‍മാരെ ഒഴിവാക്കാനുള്ള അപേക്ഷ നല്കുന്നത്. വോട്ടറുടേതല്ലാത്ത ഫോണ്‍ നമ്പര്‍ നല്കി ഒടിപി സ്വീകരിച്ചാണ് തട്ടിപ്പെന്നുമാണ്  രാഹുലിന്റെ ആരോപണം. എന്നാൽ രാഹുലിന്റെ ആരോപണം കമ്മീഷൻ തള്ളി.  വോട്ടു കള്ളന്‍മാരെ തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ സംരക്ഷിക്കുകയാണെന്നു രാഹുല്‍ തിരിച്ചടിച്ചു.

Votes were stolen while the Election Commissioner was awake; Rahul again lashes out at the Election Commission

Share Email
Top