ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതിയിൽ പ്രധാന വ്യവസ്ഥകൾ സുപ്രീം കോടതി സ്റ്റേ ചെയ്തു . ജില്ലാ കളക്ടർക്ക് അധികാരം നൽകുന്ന വ്യവസ്ഥകളടക്കമാണ് കോടതി സ്റ്റേ ചെയ്തത്. വഖഫ് ചെയ്യാൻ അഞ്ച് വർഷം ഇസ്ലാം ആചരിക്കണമെന്ന വ്യവസ്ഥയും കോടതി സ്റ്റേ ചെയ്തു..
ചീഫ് ജസ്റ്റിസ് ബിആർ ഗവായ്, ജസ്റ്റിസ് എജി മസി എന്നിവരുൾപ്പെട്ട ഡിവിഷ ബെഞ്ചിൻ്റേതാണ് ഉത്തരവ്. മുഴുവൻ നിയമവും സ്റ്റേ ചെയ്യാനാകില്ലെന്നും നിയമത്തിലെ ചില വ്യവസ്ഥകൾക്ക് സംരക്ഷണം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. അഞ്ച് വർഷം ഇസ്ലാം മതാചാരം അനുഷ്ഠിച്ചാൽ മാത്രമേ വഖഫ് ചെയ്യാനാകൂ എന്നതടക്കമുള്ള ചില വ്യവസ്ഥകളാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.
Waqf Act Amendment: Supreme Court stays key provisions