കാനഡയിൽ ഇറങ്ങുന്നതിനിടെ വിമാനത്തിൻ്റെ ലാൻഡിങ് ഗിയർ തകരാറിലായി, തലനാരിഴയ്ക്ക് രക്ഷ, 164 യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

കാനഡയിൽ ഇറങ്ങുന്നതിനിടെ വിമാനത്തിൻ്റെ  ലാൻഡിങ് ഗിയർ തകരാറിലായി, തലനാരിഴയ്ക്ക് രക്ഷ, 164 യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

കനേഡിയൻ എയർലൈൻസായ വെസ്റ്റ്ജെറ്റിന്റെ ടൊറന്റോ-സിന്റ് മാർട്ടൻ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ അപകടത്തിൽപ്പെട്ടു. യാത്രക്കാർ സുരക്ഷിതരാണ്.

പ്രിൻസസ് ജൂലിയാന അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇറങ്ങുമ്പോൾ വിമാനത്തിന്റെ ലാൻഡിങ് ഗിയർ തകരാറിലാകുകയായിരുന്നു. തുടർന്ന്, വിമാനം റൺവേയിലൂടെ നിരങ്ങി നീങ്ങി നിന്നു. എയർപോർട്ടിൽ രക്ഷാപ്രവർത്തനത്തിനായി എത്തിയ അഗ്നിശമന സേനാംഗങ്ങൾ മുൻകരുതൽ എന്ന നിലയിൽ വിമാനത്തിന് മുകളിൽ ഫെനം സ്പ്രേ ചെയ്തു.

വിമാനത്തിലുണ്ടായിരുന്ന 164 യാത്രക്കാരും ജീവനക്കാരും എമർജൻസി സ്ലൈഡുകളിലൂടെ സുരക്ഷിതമായി പുറത്തിറങ്ങി. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. സംഭവത്തെക്കുറിച്ച് കാനഡയുടെ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷണം നടത്തും.

Share Email
LATEST
More Articles
Top