സ്കൂട്ടർ ബസിൽ ഇടിച്ച് പ്രതിശ്രുത വധുവിന് ദാരുണാന്ത്യം; കണ്ണീർ ഓർമ്മയായി അഞ്ജന

സ്കൂട്ടർ ബസിൽ ഇടിച്ച് പ്രതിശ്രുത വധുവിന് ദാരുണാന്ത്യം; കണ്ണീർ ഓർമ്മയായി അഞ്ജന

കൊല്ലം- തേനി ദേശീയപാതയിലെ ശാസ്താംകോട്ട ഊക്കൻമുക്ക് സ്കൂളിന് സമീപം ബസിൽ സ്ക്രൂട്ടർ ഇടിച്ച് പ്രതിശ്രുത വധുവിന് ദാരുണാന്ത്യം. തൊടിയൂർ സ്വദേശിനിയായ അഞ്ജനയാണ് (24) മരിച്ചത്.

രാവിലെ പത്തരയോടെ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന അഞ്ജനയുടെ വാഹനം ഒരു സ്കൂൾ ബസിൽ ഇടിച്ചതാണ് അപകടത്തിന് കാരണമായത്. തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടർ മറ്റൊരു ബസിൽ ഇടിച്ച് റോഡിൽ ഉരഞ്ഞ് നീങ്ങി, ഭാഗികമായി കത്തിനശിച്ചു. അപകടസ്ഥലത്തുവെച് തന്നെ അഞ്ജന മരണപ്പെട്ടു.

കരിന്തോട്ട സർവീസ് സഹകരണ ബാങ്കിൽ ജീവനക്കാരിയായിരുന്നു അഞ്ജന. കഴിഞ്ഞ തിങ്കളാഴ്ചയാണ് ബാങ്കിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചത്. അഞ്ജനയുടെ മരണം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.
അഞ്ജനയുടെ വിവാഹനിശ്ചയം ഈയടുത്ത് കഴിഞ്ഞിരുന്നു. ഒക്ടോബർ 19-ന് വിവാഹം നടക്കാനിരിക്കെയാണ് ദാരുണാന്ത്യം.

അപകടത്തിന്റെ വിശദാംശങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്. സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണമായ സാഹചര്യങ്ങളും ബസുകളുടെ വേഗതയും അന്വേഷണ വിധേയമാണ്. ഈ ഭാഗത്ത് ഇടയ്ക്കിടെ അപകടങ്ങൾ ഉണ്ടാകുന്നതിനാൽ പ്രദേശവാസികൾ റോഡ് സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ നടപടികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

Share Email
Top