ന്യൂഡല്‍ഹി: പാഞ്ഞുപോകുന്ന ഡല്‍ഹി മെട്രോ ട്രെയിനിനുള്ളില്‍ യാത്രക്കാരായ രണ്ടു സ്ത്രീകള്‍ തമ്മില്‍ പൊരിഞ്ഞ തല്ല. ഇരുവരും പരസ്പരം തല്ലുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കയാണ്.
രാജ്യത്തെ തന്നെ ഏറ്റവും തിരിക്കേറിയ മെട്രോ റയിലുകളില്‍ ഒന്നാണ് ഡല്‍ഹി മെട്രോ. ആദ്യം ഇരുവരും തമ്മില്‍ ചെറിയ തര്‍ക്കം നടക്കുന്നത് വീഡിയോയില്‍ കാണാന്‍ കഴിയുന്നുണ്ട്. പിന്നീട് പരസ്പരം കൈയ്യിലിരിക്കുന്ന സാധനങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുന്നതാണ് കാണുന്നത്.
ഒരാള്‍ മറ്റൊരാളെ കീഴ്‌പ്പെടുത്തി മെട്രോയുടെ സീറ്റിലേക്ക് തള്ളിയിട്ട് ശേഷം മര്‍ദ്ധിക്കുന്നതും കാണാം,. ഈ ട്രെയിനില്‍ യാത്ര ചെയ്ത മറ്റാരോ വീഡിയോ എടുത്താണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയതത്. ഇരുവരും പരസ്പരം മുടിക്കുത്തില്‍ പിടിച്ചു വലിക്കുന്നതും കാണാന്‍ കഴിയും. യാത്രികരില്‍ ചിലര്‍ ഇവരെ പിടിച്ചു മാറ്റാന്‍ ശ്രമിച്ചവെങ്കിലും ഇവര്‍ പിന്‍മാറാന്‍ കഴിഞ്ഞില്ല.
Women fight inside Delhi Metro train: Video goes viral