ബീജിംഗ്: ലോകത്തെ കരുത്തുറ്റ മൂന്നു രാഷ്ട്രങ്ങളുടെ തലവന്‍മാര്‍ ബീജിംഗില്‍ ഒത്തുകൂടിയപ്പോള്‍ അത് അമേരിക്ക ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ക്ക് നല്കുന്നത് ഒരു സൂചനയോ.
ചൈനീസ് ഭരണത്തലവന്‍ ഷി ജിന്‍പിങ്ങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍, ഉത്തരകൊറിയന്‍ രാഷ്ട്രത്തലവന്‍ കിം ജോംഗ് ഉന്‍ എന്നിവരാണ് ചൈനീസ സൈനീക പരേഡ് വീക്ഷിക്കുന്നതിനായി ചരിത്ര പ്രസിദ്ധമായ ടിയാനന്‍മെന്‍ ഗേറ്റില്‍ ഒത്തുകൂടിയത്.
ടിയാനന്‍മെന്‍ സ്‌ക്വയറിനെ അഭിമുഖീകരിക്കുന്ന ഗേറ്റിലെ വ്യൂവിംഗ് പ്ലാറ്റ്ഫോമിലേക്കുള്ള പടികള്‍ കയറുന്നതിന് മുമ്പ് ഇവിട
െഎത്തിയ അതിഥികള്‍ പരസ്പരം ഹസ്തദാനം ചെയ്തു. ചടങ്ങിനോട് അനുബന്ധിച്ച് 100 വയസില്‍ കൂടുതലുള്ള അഞ്ചു മുന്‍ സൈനീകരെ രാഷ്ട്ര നേതാക്കള്‍ ആദരിച്ചു. ഇവരെ സഹ്തദാനം നടത്തുകയും ഇവരുമായി കുറച്ചു സമയം സംസാരിക്കുകയും ചെയ്തു.
രണ്ടാം ലോക മഹായുദ്ധത്തിന്റെ 80-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സൈനീക പരേഡുകള്‍ ഉള്‍പ്പെടെ ചൈന സംഘടിപ്പിച്ചത്. അമേരിക്കയ്‌ക്കെതിരേ റഷ്യയും ചൈനയും ഉത്തരകൊറിയയും ഉള്‍പ്പെടുന്ന സഖ്യം കൂടുതല്‍ ഐക്യം രൂപീകരിക്കുന്നതിന്റെ സൂചനകള്‍ പുറത്തുവരുന്നതിനിടെയാണ് ഇത്തരമൊരു സംഗമമെന്നതും ശ്രദ്ധേയമാണ്. ചൈനയുടെ അത്യാധുനീക മിസൈലുകള്‍, ആധുനിക യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെയുള്ളവയും പ്രദര്‍ശിപ്പിക്കുന്നുണ്ട്.
Xi, Putin, and Kim gather at Tiananmen Gate for a grand military parade