പലക്കാട് : വിവാഹ അഭ്യർഥന നിരസിച്ചതിന് പെൺസുഹൃത്തിനെയും അച്ഛനെയും വീട്ടിൽ കയറി വെട്ടിയ കേസിൽ മേലാർകോട് സ്വദേശിയായ ഗിരീഷ് എന്ന യുവാവ് അറസ്റ്റിലായി. പാലക്കാട് നെന്മാറയിലാണ് സംഭവം. നാല് വർഷമായി യുവതിയും ഗിരീഷും തമ്മിൽ സൗഹൃദത്തിലായിരുന്നു. ഇന്നലെ വൈകുന്നേരം മദ്യലഹരിയിൽ എത്തിയ ഗിരീഷ് വെട്ടുകത്തി ഉപയോഗിച്ച് യുവതിയെയും അച്ഛനെയും വെട്ടുകയായിരുന്നു. പരിക്കേറ്റ യുവതിയുടെ അച്ഛൻ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ആലത്തൂർ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.
വിവാഹ അഭ്യർഥന നിരസിച്ചതിന് പെൺസുഹൃത്തിനെയും അച്ഛനെയും വീട്ടിൽ കയറി വെട്ടി, പാലക്കാട് യുവാവ് പിടിയിൽ
September 12, 2025 4:55 pm
