ആകാംക്ഷകൾക്ക് വിരാമം, ഡൊണാൾഡ് ട്രംപിന് നൊബേൽ സമാധാന പുരസ്‌കാരമില്ല

ആകാംക്ഷകൾക്ക് വിരാമം,  ഡൊണാൾഡ് ട്രംപിന് നൊബേൽ സമാധാന പുരസ്‌കാരമില്ല

ഓസ്‌ലോ/വാഷിംഗ്ടൺ: ഏറെ ആകാംക്ഷയോടെ ലോകം ഉറ്റുനോക്കിയ 2025-ലെ സമാധാന നൊബേൽ സമ്മാനം യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് ലഭിച്ചില്ല. വെനസ്വേലയിൽ ജനാധിപത്യ അവകാശങ്ങൾക്കായി നടത്തിയ നിസ്വാർത്ഥമായ പോരാട്ടത്തിന് പ്രതിപക്ഷ നേതാവായ മരിയ കൊറിന മച്ചാഡോയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്.

വിവിധ ആഗോള സംഘർഷങ്ങൾ പരിഹരിച്ചതിന് തനിക്ക് സമാധാന നൊബേൽ പുരസ്‌കാരം ലഭിക്കാൻ അർഹതയുണ്ടെന്ന് ട്രംപ് ആവർത്തിച്ച് വാദിച്ചിരുന്നു.

എന്നൽ സമാധാനത്തിനായുള്ള ശ്രമങ്ങൾക്ക് പുരസ്‌കാരം നൽകുന്ന കമ്മിറ്റി, സാധാരണയായി ദീർഘകാല സമാധാന ശ്രമങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. കൂടാതെ, അവാർഡ് പ്രഖ്യാപനത്തിന് ദിവസങ്ങൾക്ക് മുമ്പ്, അതായത് തിങ്കളാഴ്ചയാണ് കമ്മിറ്റി അന്തിമ തീരുമാനം എടുത്തത്. അതിനാൽ, ട്രംപ് ബുധനാഴ്ച പ്രഖ്യാപിച്ച ഗാസ വെടിനിർത്തൽ കരാർ പുരസ്‌കാരത്തിനുള്ള പരിഗണനയിൽ വന്നില്ല. എന്നും കമ്മറ്റി വ്യക്തമാക്കി.

ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ ഉൾപ്പെടെയുള്ള പല ആഗോള സംഘർഷങ്ങളിലും താൻ സമാധാനം സ്ഥാപിക്കാൻ നിർണായക പങ്ക് വഹിച്ചതായി ട്രംപ് അവകാശപ്പെട്ടിരുന്നു. പാകിസ്താനും ഇന്ത്യയും തമ്മിലുള്ള പ്രശ്നങ്ങളിലും, അർമേനിയയും അസർബൈജാനും തമ്മിലുള്ള സംഘർഷങ്ങളിലും താൻ ഇടപെട്ടതായും അദ്ദേഹം പറഞ്ഞിരുന്നു.

ചില ലോകനേതാക്കൾ ഉൾപ്പെടെ ട്രംപിനെ നൊബേലിനായി നാമനിർദ്ദേശം ചെയ്തിരുന്നുവെങ്കിലും, ദീർഘകാല സമാധാന ശ്രമങ്ങൾക്കും ജനാധിപത്യപരമായ മൂല്യങ്ങൾക്കും ഊന്നൽ നൽകിക്കൊണ്ടുള്ള കമ്മിറ്റിയുടെ തീരുമാനം, ട്രംപിൻ്റെ പുരസ്‌കാര മോഹത്തിന് തിരിച്ചടിയായി.

Share Email
LATEST
More Articles
Top