ന്യൂഡൽഹി: ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി ഭാരത് മാതാവിന്റെ ചിത്രം ആ ലേഘനം ചെയ്ത 100 രൂപാ നാണയം പുറത്തിറക്കി. ആർ എസ് എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് ഇന്ത്യൻ രൂപയിൽ ആദ്യമായി ഭാരത് മാതാവിന്റെ ചിത്രം ആലേഖനം ചെയ്ത പ്രത്യേക തപാൽ സ്റ്റാമ്പും സ്മാരക നാണയവും പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയത്
100 രൂപ നാണയത്തിന്റെ ഒരു വശത്ത് ദേശീയ ചിഹ്നവും മറുവശത്ത് ഭാരത് മാതാവിന്റെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട് എല്ലാം രാഷ്ട്രത്തിന് സമർപ്പിച്ചിരിക്കുന്നു, എല്ലാം രാഷ്ട്രത്തിന്റേതാണ്, എന്ന വാക്യവും ഉൾപ്പെടുത്തിയിട്ടുണ്ട്.
വലിയ അഭിമാനത്തിന്റെയും ചരിത്ര പ്രാധാന്യത്തിന്റെയും നിമിഷമാണെന്ന് ഡൽഹിയിൽ നടന്ന പ്രകാശന ചടങ്ങിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.
100 rupee coin featuring the image of Bharat Mata has been released: The coin was released as part of the RSS centenary celebrations.