ആന്ധ്രാപ്രദേശിലെ കര്‍ണൂലില്‍ ബസിനു തീപിടിച്ചു: 11 പേര്‍ വെന്തുമരിച്ചു

ആന്ധ്രാപ്രദേശിലെ കര്‍ണൂലില്‍ ബസിനു തീപിടിച്ചു: 11 പേര്‍ വെന്തുമരിച്ചു

കര്‍ണൂല്‍: ആന്ധ്രാപ്രദേശിലെ കര്‍ണൂലില്‍ ഇരുചക്രവാഹനവുമായികൂട്ടിയിടിച്ച് നിയന്ത്രണം വിട്ട ബസിന് തീപിടിച്ച് 11 പേര്‍ വെന്തു മരിച്ചു. ഹൈദരാബാദ്-ബെംഗളൂരു ബസിനാണ് തീപിടിച്ചത്. കര്‍ണൂല്‍ ജില്ലയിലെ ചിന്നേറ്റകൂറിന് സമീപം ഇന്നു പുലര്‍ച്ചെയാണ് വന്‍ ദുരന്തമുണ്ടായത്. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ബസില്‍ ഏകദേശം 40 യാത്രക്കാര്‍ ഉണ്ടായിരുന്നു.

ഇതില്‍ 18 യാത്രക്കാരെ ജീവനോടെ തിരിച്ചറിഞ്ഞിട്ടുണ്ട്, നിരവധി മൃതദേഹങ്ങള്‍ പൂര്‍ണ്ണമായും കത്തിക്കരിഞ്ഞതിനാല്‍ തിരിച്ചറിയല്‍ ബുദ്ധിമുട്ടാണെന്ന് പോലീസ് പറഞ്ഞു.പുലര്‍ച്ചെ 3:30 ഓടെയാണ് സംഭവം നടന്നത്. ബസ് ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് വലിയൊരു തീപിടുത്തമുണ്ടാകുകയും പെട്ടെന്ന് ആളിക്കത്തുകയുമായിരുന്നു.

ബസിന്റെ മുന്‍ഭാഗത്താണ് ആദ്യം തീ പടര്‍ന്നതെന്നും പിന്നീട് വേഗത്തില്‍ പടരുകയായിരുന്നെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. തീ രൂക്ഷമായതോടെ 12 യാത്രക്കാര്‍ എമര്‍ജന്‍സി എക്‌സിറ്റ് തകര്‍ത്ത് നരക്ഷപ്പെട്ടു. ഇവരെ കര്‍ണൂല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബസ് പൂര്‍ണമായും കത്തിനശിച്ചു.

11 killed as Hyderabad-Bengaluru bus hits bike, catches fire in Andhra

Share Email
Top