അബുജ: നൈജീരിയയില്‍ ക്രൈസ്തവരെ ലക്ഷ്യമിട്ടു നടത്തിയ ഭീകരാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ 14നാണ് ആക്രമണം ഉണ്ടായത്. മരണം സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത് ഏറെ വൈകിയാണ്.
പ്ലേറ്റോ സംസ്ഥാനത്തെ ബാര്‍ക്കിന്‍ ലാഡി മേഖലയിലെ റാവുരു, ടാറ്റു, ലാവുരു എന്നീ ഗ്രാമങ്ങളിലാണ് ഫുലാനി ഭീകരര്‍ ആക്രമണം നടത്തിയത്. പ്രാര്‍ഥനയ്ക്കായി ഒത്തുകൂടിയവര്‍ക്കു നേരെ ഭീകരര്‍ വെടിവയ്ക്കുകയായിരുന്നു. റാവുരുവിലെ മിഷന്‍ സെന്ററിലെ രണ്ട് അംഗങ്ങള്‍ സംഭവ സ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. ഭീകരര്‍ തുടര്‍ന്ന് ടാറ്റു ഗ്രാമത്തിലെത്തി വെടി ഉതിര്‍ത്തു. അവിടെ 10 പേര്‍ കൊല്ലപ്പെട്ടു
13 Christians killed in terrorist attack in Nigeria