ഷിംല: ഹിമാചൽ പ്രദേശിലെ ബിലാസ്പൂർ ജില്ലയിൽ ബസിന് മുകളിലേക്ക് വൻതോതിൽ മണ്ണിടിഞ്ഞുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. മുപ്പതിലധികം യാത്രക്കാർ ബസ്സിൽ ഉണ്ടായിരുന്നു. മണ്ണിനടിയിൽപ്പെട്ട ബസ്സിൽനിന്നും മൂന്നുപേരെ രക്ഷപ്പെടുത്താൻ സാധിച്ചു. രക്ഷാപ്രവർത്തനം പൂർത്തിയായതായി അധികൃതർ അറിയിച്ചു. ബിലാസ്പൂർ ജില്ലയിലെ ഝണ്ഡുത്ത നിയമസഭാ മണ്ഡലത്തിലെ ബാലുഘട്ട് പ്രദേശത്താണ് അപകടം നടന്നത്. ചൊവ്വാഴ്ച വൈകുന്നേരം ഏകദേശം 6:30-നാണ് അപകടമുണ്ടായത്. മാറോത്താനിൽ നിന്ന് ഘുമർവിനിലേക്ക് പോകുകയായിരുന്ന ഒരു സ്വകാര്യ ബസ്സാണ് അപകടത്തിൽപ്പെട്ടത്.
ഹിമാചൽ മണ്ണിടിച്ചിൽ ബസിന് മുകളിലേക്ക് കല്ലും മണ്ണും പതിച്ച് വൻ ദുരന്തം; മരണം 18, രക്ഷാപ്രവർത്തനം പൂർത്തിയായി
October 8, 2025 8:28 am
