ടെക്സസ് ട്രക്ക് സ്റ്റോപ്പിൽ വെടിവെപ്പ്: 4 വയസ്സുകാരൻ ഉൾപ്പെടെ രണ്ട് കുട്ടികൾ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

ടെക്സസ് ട്രക്ക് സ്റ്റോപ്പിൽ വെടിവെപ്പ്: 4 വയസ്സുകാരൻ ഉൾപ്പെടെ രണ്ട് കുട്ടികൾ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

ടെക്സസ്: ടെക്സസിലെ ആംഗിൾട്ടണിനടുത്ത് ഒരു ട്രക്ക് സ്റ്റോപ്പിലുണ്ടായ വെടിവെപ്പിൽ നാല് വയസ്സുകാരനും 13 വയസ്സുകാരനുമടക്കം രണ്ട് കുട്ടികൾ മരിച്ചു. മറ്റ് രണ്ട് കുട്ടികൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്ന് അധികൃതർ അറിയിച്ചു.

ശനിയാഴ്ച വെടിവെപ്പ് നടന്നതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തിയതായി ബ്രസോറിയ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. എട്ടും ഒൻപതും വയസ്സുള്ള മറ്റ് രണ്ട് കുട്ടികളെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തിൽ ഉൾപ്പെട്ടതായി സംശയിക്കുന്ന എല്ലാവരെയും കസ്റ്റഡിയിലെടുത്തതായും, പ്രദേശത്ത് നിലവിൽ മറ്റ് ഭീഷണികളൊന്നുമില്ലെന്നും ഷെരീഫ് ഓഫീസ് പ്രസ്താവനയിൽ വ്യക്തമാക്കി. സംഭവത്തിൻ്റെ കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർ തെളിവുകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.

Share Email
Top