ഫെഡറൽ ഇമിഗ്രേഷൻ ഏജന്റുമാരും പ്രതിഷേധക്കാരും തമ്മിലുള്ള രൂക്ഷമായ ഏറ്റുമുട്ടലിനിടെ ഒരു സ്ത്രീക്ക് വെടിയേറ്റതിനെ തുടർന്ന്, ഇല്ലിനോയd ഗവർണർ ജെ ബി പ്രിറ്റ്‌സ്‌കറുടെ എതിർപ്പിനെ മറികടന്ന്, ഞായറാഴ്ച യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചിക്കാഗോയിൽ 300 നാഷണൽ ഗാർഡുകളെ വിന്യസിക്കാൻ ഉത്തരവിട്ടു.
ബ്രൈറ്റൺ പാർക്ക് പരിസരത്താണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്, അവിടെ യുഎസ് ബോർഡർ പട്രോൾ ഏജന്റുമാർ പത്ത് വാഹനങ്ങൾ പിടിച്ചു വച്ചതിനെ തുടർന്നാണ് പ്രതിഷേധം ആരംഭിച്ചത്. സെമി ഓട്ടോമാറ്റിക് തോക്ക് ധരിച്ച ഒരു സ്ത്രീ ഉൾപ്പെടെയുള്ള പ്രതിഷേധക്കാരുടെ ഒരു കൂട്ടം ഇടിച്ചുകയറി ഇമിഗ്രേഷൻ ഏജന്റുമാർക്ക് നേരെ തോക്ക് ചൂണ്ടിയെന്ന് പറയപ്പെടുന്നു. ഉദ്യോഗസ്ഥർ വെടിയുതിർത്തിനെ തടുർന്ന് സ്ത്രീക്ക് പരുക്കേറ്റു. യുഎസ് പൗരയായ അവർ സ്വയം കാർ ഓടിച്ച് ആശുപത്രിയിലേക്ക് പോയി, പക്ഷേ അവരുടെ അവസ്ഥ എന്തെന്ന് അറിയില്ല.പ്രതിഷേധത്തിനിടെ ഒരു ഫെഡറൽ ഓഫീസർക്കും പരിക്കേറ്റിട്ടില്ല.
ഫെഡറൽ ഇമിഗ്രേഷൻ ഓഫീസർമാരുടെ സാന്നിധ്യം വർദ്ധിപ്പിച്ചതിനെതിരെ ഷിക്കാഗോയിൽ പ്രതിഷേധം ശക്തമായിരുന്നു. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) തടങ്കൽ കേന്ദ്രത്തിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത് പ്രകടനക്കാർ തടഞ്ഞതിനെ തുടർന്ന്, ഇത് ഏജന്റുമാരെ പെപ്പർ സ്‌പ്രേയും റബ്ബർ ബുള്ളറ്റുകളും ഉപയോഗിച്ച് ജനക്കൂട്ടത്തെ നേരിട്ടിരുന്നു.
300 National Guardsmen deployed in Chicago