റിയോ ഡി ജനീറോയില്‍ ഗുണ്ടാവിരുദ്ധ റെയ്ഡില്‍ 60 പേര്‍ കൊല്ലപ്പെട്ടു

റിയോ ഡി ജനീറോയില്‍ ഗുണ്ടാവിരുദ്ധ റെയ്ഡില്‍ 60 പേര്‍ കൊല്ലപ്പെട്ടു

റിയോ ഡി ജനീറോ: ബ്രസീലില്‍ രാജ്യത്തിന്റെ ചരിത്രത്തില്‍ വച്ച് ഏറ്റവും വലിയ ഗുണ്ടാ വിരുദ്ധ റെയ്ഡ് ഇന്നലെ നടന്നു. കാലാവസ്ഥാ ഉച്ചകോടി ഇവിടെ നടാക്കാനിരിക്കെയാണ് റെയ്്ഡ് നടത്തിയത്. റെയ്ഡിനിടെ പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ 60 പേര്‍ കൊല്ലപ്പെട്ടു. 2500 റോളം പോലീസുകാരുടെ നേതൃത്വത്തില്‍ ആയിരുന്നു റെയ്ഡ്. റിയോ ഡി ജനീറോ ഫാവെലകളിലില്‍ നടത്തിയ റെയ്ഡില്‍ 81 പ്രതികളെ അറസ്റ്റ് ചെയ്തു.

രാജ്യത്തെ ഏറ്റവും ശക്തമായ മയക്കുമരുന്ന് കടത്ത് ഗ്രൂപ്പുകളില്‍ ഒന്നായ റെഡ് കമാന്‍ഡിനെ ലക്ഷ്യമിട്ടാണ് ഏകോപിത ഓപ്പറേഷന്‍ നടത്തിയത്. കോംപ്ലക്‌സോ ഡോ അലെമോ, പെന്‍ഹ തുടങ്ങിയ പ്രദേശങ്ങളിലാണ് റെയ്ഡ്. ബ്രസീലിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും ശക്തമായ പോലീസ് നടപടികളില്‍ ഒന്നായിരുന്നു നടന്നത്.

60 people killed in anti-gang raid in Rio de Janeiro

Share Email
Top