ബ്രിട്ടണിൽ വാഹനമിടിച്ച് 87 കാരനായ ഇന്ത്യൻ വംശജന് ദാരുണന്ത്യം

ബ്രിട്ടണിൽ വാഹനമിടിച്ച് 87 കാരനായ ഇന്ത്യൻ വംശജന് ദാരുണന്ത്യം

ലണ്ടൻ: ബ്രിട്ടനിൽ  വാഹനമിടിച്ച് ഇന്ത്യൻ വംശജനായ സിഖ് വയോധികന് ദാരുണാന്ത്യം.  ജോഗീന്ദർ സിങ് ആണ് മരിച്ചത്. ശുചീകരണ പ്രവർത്തനം നടത്തുന്ന വാഹനമിടിച്ചാണ് മരണം.

ലെസ്റ്ററിലെ  ഗുരുദ്വാരയ്ക്ക് സമീപത്തുവെച്ചായിരുന്നു അപകടം. ഈ  ഗുരുദ്വാരയുടെ സ്ഥാപകനും  നിലവിലെ വൈസ് പ്രസിഡന്റുമായിരുന്നു ജോഗീന്ദർ സിങ്. വാഹനമിടിച്ച്  ഗുരുതരമായി പരിക്കേറ്റ ജോഗീന്ദർ സിങ്ങിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തെക്കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചതായി ലെസ്റ്റർഷയർ പോലീസിലെ ഡിറ്റക്ടീവ് സെർജന്റ് മൈക്ക് സ്റ്റീർ വ്യക്തമാക്കി.

അശ്രദ്ധമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയെന്ന സംശയത്തിൽ 63 വയസ്സുള്ള ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. 

അപകടത്തിന്റെ പൂർണമായ കാരണം ഡിറ്റക്ടീവുകൾ   ശ്രമിച്ചുവരികയാണ്. അപകടം സംബന്ധിച്ച് അധികൃതരിൽ നിന്നുള്ള വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് ജോഗീന്ദർ സിങ്ങിൻ്റെ കുടുംബം പറഞ്ഞു.

87-year-old Indian-origin man dies after being hit by car in Britain

Share Email
Top