95-ാം വയസ്സിലും കരുത്തോടെ വാറൻ ബഫറ്റ്; 10 ബില്യൺ ഡോളറിന്റെ വമ്പൻ ഓഹരി ഇടപാടിന് ഒരുങ്ങുന്നു

95-ാം വയസ്സിലും കരുത്തോടെ വാറൻ ബഫറ്റ്; 10 ബില്യൺ ഡോളറിന്റെ വമ്പൻ ഓഹരി ഇടപാടിന് ഒരുങ്ങുന്നു

വാഷിങ്ടൺ: ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഓഹരി നിക്ഷേപകരുടെ ആരാധ്യപുരുഷനായ വാറൻ ബഫറ്റ് വീണ്ടും വാർത്തകളിൽ നിറയുന്നു. ദീർഘകാല നിക്ഷേപത്തിലൂടെ വൻ സമ്പത്ത് കെട്ടിപ്പടുക്കാമെന്ന് തെളിയിച്ച, 95-കാരനായ അദ്ദേഹം തന്റെ കമ്പനിയായ ബെർക്ക്‌ഷെയർ ഹാത്‌വേ വഴി വലിയൊരു ഓഹരി ഇടപാടിന് ഒരുങ്ങുകയാണ്.

ഓക്സിഡന്റൽ പെട്രോളിയം കമ്പനിയുടെ കെമിക്കൽ ബിസിനസിൽ 10 ബില്യൺ ഡോളർ (ഏകദേശം ₹88,670 കോടി) നിക്ഷേപിക്കാനാണ് ബഫറ്റ് പദ്ധതിയിടുന്നത്. ദിവസങ്ങൾക്കകം ഈ ഇടപാടിൽ തീരുമാനമാകുമെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ബഫറ്റ് നടത്തുന്ന ഏറ്റവും വലിയ ഓഹരി നിക്ഷേപമാണിത്. 2022-ൽ ഇൻഷുറൻസ് കമ്പനിയായ അലിഗെയ്നി കോർപറേഷന്റെ ഓഹരികൾ 13.7 ബില്യൺ ഡോളർ മുടക്കി അദ്ദേഹം വാങ്ങിയിരുന്നു. വൻകിട ഓഹരി ഇടപാടുകളിൽനിന്ന് മൂന്ന് വർഷത്തോളം മാറിനിന്ന ബഫറ്റിന്റെ ഈ തിരിച്ചുവരവ് യു.എസ്. ഓഹരി വിപണിയിൽ ചൂടേറിയ ചർച്ചയാണ്. ഈ വർഷം അവസാനത്തോടെ ബെർക്ക്‌ഷെയർ ഹാത്‌വേയുടെ സി.ഇ.ഒ. പദവി ഒഴിയാനിരിക്കെയാണ് അദ്ദേഹം പുതിയ നിക്ഷേപ നീക്കങ്ങൾ നടത്തുന്നത്.

ഓക്സിഡന്റൽ പെട്രോളിയം കമ്പനിയിൽ ബഫറ്റിന് നിലവിൽ 11 ബില്യൺ ഡോളർ നിക്ഷേപമുണ്ട്. അതായത്, മൊത്തം ഓഹരിയുടെ 28.2 ശതമാനം. കോവിഡ് കാലത്ത് ഓഹരികൾക്ക് കനത്ത ഇടിവ് നേരിട്ടപ്പോഴാണ് അദ്ദേഹം ഈ കമ്പനിയുടെ ഓഹരികൾ വാങ്ങാൻ തുടങ്ങിയത്.

95-year-old billionaire investor Warren Buffett is preparing for his largest stock investment in three years

Share Email
Top