കുവൈറ്റ്: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ 2025 സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ ആശിര്‍വദിക്കുവാന്‍ മുഖ്യാതിഥിയായി എത്തിച്ചേര്‍ന്ന മലങ്കര സഭയുടെ പരമാദ്ധ്യക്ഷനും, പൗരസ്ത്യ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായ്ക്ക് ഊഷ്മളമായ സ്വീകരണം നല്‍കി.
കുവൈറ്റ് മഹാഇടവക വികാരി റവ. ഫാ. ഡോ. ബിജു പാറയ്ക്കല്‍, സഹവികാരി റവ. ഫാ. മാത്യു തോമസ്, ഇടവക ട്രസ്റ്റീ ദീപക് അലക്‌സ് പണിക്കര്‍, സെക്രട്ടറി ജേക്കബ് റോയ്, കുവൈറ്റിലെ മറ്റ് ഓര്‍ത്തഡോക്‌സ് ഇടവക വികാരിമാരായ റവ. ഫാ. എബ്രഹാം പി. ജെ., റവ. ഫാ. അജു തോമസ്, റവ. ഫാ. ജെഫിന്‍ വര്‍ഗീസ്, സഭാ മാനേജിംഗ് കമ്മിറ്റിയംങ്ങളായ തോമസ് കുരുവിള, മാത്യൂ കെ. ഇലഞ്ഞിക്കല്‍, പോള്‍ വര്‍ഗീസ്, ഇടവക ഭരണസമിതിയംഗങ്ങള്‍, പ്രാര്‍ത്ഥനാ യോഗ സെക്രട്ടറിമാര്‍, ഹാര്‍വെസ്റ്റ് കണ്‍വീനേഴ്‌സ്, ആത്മീയ-ജീവകാരുണ്യ പ്രസ്ഥാന ഭാരവാഹികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
A warm welcome was given to His Holiness the Catholicos.













