ഇഡി റെയ്ഡിനിടെ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ കൊച്ചിയിലെത്തി

ഇഡി റെയ്ഡിനിടെ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ കൊച്ചിയിലെത്തി

കൊച്ചി: നികുതി വെട്ടിച്ച് കാര്‍ കേരള ത്തിലേക്ക് കടത്തിയെന്ന സംഭവത്തില്‍  എന്‍ഫോഴ്‌മെന്റ്  ഡയറക്ടറേറ്റ് പരിശോധന നടത്തു ന്നതിനിടെ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ കൊച്ചിയിലെത്തി. ചെന്നൈയിലെ വീട്ടില്‍ നിന്നുമാണ് നടന്‍ കൊച്ചിയിലെത്തിയത്. കസ്റ്റംസ് ഓഫീസില്‍ എത്തുന്നതിനായാണ് നടന്‍ കൊച്ചിയിലെത്തിയതെന്നും സൂചനയുണ്ട്.  

ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളിലാണ് ഇഡി റെയ്ഡ് .വിവിധ സ്ഥലങ്ങളിലായി 17 സ്ഥലങ്ങളിലാണ് ഒരേസമയം പരിശോധന നടന്നത്. അഞ്ച് ജില്ലകളിലായി വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് ഇഡി അറിയിച്ചു.

Actor Dulquer Salmaan arrives in Kochi amid ED raid

Share Email
Top