കാബൂള്‍: മധ്യേഷ്യന്‍ മേഖലയില്‍ ഇടക്കാലത്തായി ശക്തമായ പാക്ക്-അഫ്ഗാന്‍ സംഘര്‍ഷത്തിന് അയവു വരുന്നതായി സൂചന. പാക്കിസ്ഖഥാനുമായി വെടിനിര്‍ത്തല്‍ കരാറിന് സന്നദ്ധമാണെന്നും ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ക്ക് തയാറാണെന്നും അഫ്ഗാന്‍ അറിയിച്ചു. എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ചയിലൂടെ പിഹരിക്കപ്പെടണം. ഇരു രാജ്യങ്ങളും പരസ്പരം ബഹുമാനിക്കപ്പെടുന്നതും കരാറിനു ശേഷം സേനാംഗങ്ഹള്‍ക്കോ സാധാരണ ജനങ്ങള്‍ക്കു നേരെയോ ആക്രമണം ഉണ്ടാവാന്‍ പാടില്ലെന്നും അഫ്ഗാന്‍ നിര്‍ദേശം മുന്നോട്ടു വെയ്ക്കുന്നു.
അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയമാണ് വെടിനിര്‍ത്തല്‍ സന്നദ്ധത അറിയിക്കുകയും ഇതു സംബന്ധിച്ചുളള ചര്‍ച്ചകള്‍ക്ക് ആഹ്വാനം നല്‍കുകയും ചെയ്തത്. അഫാഗാന്‍ മുന്നോട്ടു വെച്ച നിര്‍ദേശത്തിനോട് ഇതുവരെ പാക്കിസ്ഥാന്‍ പ്രതികരിച്ചിട്ടില്ല.
നിലവിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുക, ഇരുരാജ്യങ്ങളും പരസ്പരം ബഹുമാനം പുലര്‍ത്തുക, സേനയ്ക്കും ജനങ്ങള്‍ക്കും നേരെയുള്ള ആക്രമണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് തങ്ങള്‍ മുന്നോട്ടു വെയ്ക്കുന്നതെന്നു അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ കുറേ ആഴ്ച്ചകളായി ഇരു രാജ്യങ്ങളും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന മേഖലയില്‍ വ്യാപക സംഘര്‍ഷമായിരുന്നു.
തെഹ്രിക് ഇ താലിബാന്‍ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണങ്ങളോടെ സ്ഥിതി കൂടുതല്‍ ഗുരുതരമായി.. ഖൈബര്‍ പഖ്തുന്‍ഖ്വയിലെ ഒറാക്‌സായ് ജില്ലയിലുണ്ടായ ആക്രമണത്തില്‍ ഒരു ലഫ്റ്റനന്റ് കേണലും ഒരു മേജറും ഉള്‍പ്പെടെ 11 സൈനികര്‍ കൊല്ലപ്പെട്ടു. തെക്കുകിഴക്കന്‍ അഫ്ഗാനിസ്താനിലെ പക്തിക പ്രവിശ്യയില്‍ വെള്ളിയാഴ്ച നടന്ന പാക് വ്യോമാക്രമണം പ്രതിസന്ധി രൂക്ഷമാക്കിയിരുന്നു. .
ഈ മാസം ആദ്യം കാബൂളിലുണ്ടായ സ്‌ഫോടനങ്ങള്‍ക്ക് ശേഷമാണ് പാക് – അഫ്ഗാന്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പിന്നാലെ പാക് – അഫ്ഗാന്‍ അതിര്‍ത്തിയില്‍ വ്യാമാക്രമണം ഉള്‍പ്പെടെ ആക്രമണം രൂക്ഷമാകുകയും ചെയ്തു.
Afghanistan expresses readiness for complete ceasefire with Pakistan













