ഏഷ്യാകപ്പിന് പിന്നാലെ വനിതാ ലോകകപ്പിലും പാകിസ്താനെ തകർത്ത് ഇന്ത്യ

ഏഷ്യാകപ്പിന് പിന്നാലെ വനിതാ ലോകകപ്പിലും പാകിസ്താനെ തകർത്ത് ഇന്ത്യ

കൊളംബോ: ഏഷ്യാകപ്പിന് പിന്നാലെ വനിതാ ലോകകപ്പിലും പാകിസ്താനെ തകർത്ത് ഇന്ത്യ. വനിതാ ലോകകപ്പിൽ 88 റൺസിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ ഉയർത്തിയ 248 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ 159 റൺസിന് പുറത്തായി. ലോകപ്പിലെ ഇന്ത്യയുടെ രണ്ടാം ജയമാണിത്.

അതേസമയം മത്സരത്തിന് മുമ്പ് പാകിസ്താൻ വനിതാ ടീമിന്റെ ക്യാപ്റ്റൻ ഫാത്തിമ സനയ്ക്ക് ഹസ്തദാനം നൽകാൻ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ തയ്യാറായില്ല. ടോസിന് ശേഷം ഇരുടീമിന്റെയും ക്യാപ്റ്റന്മാർ ബ്രോഡ്കാസ്റ്ററോട് പ്രതികരിച്ച ശേഷം മടങ്ങി. ഏഷ്യാകപ്പിൽ സ്വീകരിച്ച അതേ സമീപനം തന്നെ വനിതാ ലോകകപ്പിലും ഇന്ത്യ തുടരുകയായിരുന്നു. ഇക്കാര്യം നേരത്തേ ബിസിസിഐ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. ടോസ് സമയത്ത് മാത്രമല്ല, മത്സരത്തിന് ശേഷവും പാക് താരങ്ങളുമായി കൈകൊടുക്കില്ല. ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ലെന്നും താരങ്ങൾ മത്സരത്തിലാണ് ശ്രദ്ധകൊടുക്കേണ്ടതെന്നുമാണ് ദേവജിത് സൈക്കിയ പ്രതികരിച്ചത്.

ഇന്ത്യ ഉയർത്തിയ 248 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ തുടക്കത്തിൽ തന്നെ പതറി. 26 റൺസിനിടെ ടീമിന് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. മുനീബ അലി(2), സദഫ് ഷമാസ്(6), അലിയ റിയാസ്(2) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. എന്നാൽ നാലാം വിക്കറ്റിൽ സിദ്ര ആമിനും നതാലിയ പെർവൈസും ചേർന്ന് ടീമിനെ കരകയറ്റി. ഇരുവരും ചേർന്ന് ടീമിനെ നൂറിനടുത്തെത്തിച്ചു. 33 റൺസെടുത്ത നതാലിയയും പിന്നാലെ ക്യാപ്റ്റൻ ഫാത്തിമ സനയും(2) പുറത്തായി. അതോടെ ടീം 30.5 ഓവറിൽ 1025 എന്ന നിലയിലായി.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 247 റൺസിന് പുറത്തായിരുന്നു. പാകിസ്താനെതിരേ ഭേദപ്പെട്ട തുടക്കമായിരുന്നു ഇന്ത്യയുടേത്. ഓപ്പണർമാരായ പ്രതിക റാവലും സ്മൃതി മന്ദാനയും പാക് ബൗളർമാരെ ശ്രദ്ധയോടെയാണ് നേരിട്ടത്. 23 റൺസെടുത്ത മന്ദാനയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. പിന്നാലെ 31 റൺസെടുത്ത പ്രതികയും പുറത്തായി. മൂന്നാം വിക്കറ്റിൽ ഹർലീൻ ഡിയോളും ക്യാപ്റ്റൻ ഹർമൻപ്രീത് കൗറുമാണ് ചേർന്ന് ഇന്ത്യയെ നൂറുകടത്തി. 19 റൺസ് മാത്രമെടുത്ത് ഹർമൻപ്രീത് കൗർ മടങ്ങിയെങ്കിലും ജമീമ റോഡിഗ്രസുമായി ചേർന്ന് ഡിയോൾ ടീമിനെ 150 കടത്തി.

ഒടുവിൽ 65 പന്തിൽ നിന്ന് 46 റൺസെടുത്താണ് ഡിയോൾ പുറത്തായത്. നാല് ഫോറുകളും ഒരു സിക്‌സുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ജെമീമ 32 റൺസെടുത്തപ്പോൾ ദീപ്തി ശർമ(25), സ്‌നേഹ റാണ(20) എന്നിവരും ഇന്ത്യൻ സ്‌കോറിലേക്ക് സംഭാവന നൽകി. അവസാനഓവറുകളിൽ റിച്ച ഘോഷ് വെടിക്കെട്ട് നടത്തിയതോടെ ഇന്ത്യൻ സ്‌കോർ 247ലെത്തി. റിച്ച ഘോഷ് 20 പന്തിൽ നിന്ന് 35 റൺസെടുത്തു. മൂന്ന് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു റിച്ചയുടെ ഇന്നിങ്‌സ്. പാകിസ്താനായി ഡയാന ബൈഗ് നാല് വിക്കറ്റെടുത്തു.

After the Asia Cup, India defeated Pakistan in the Women’s World Cup as well

Share Email
Top