ആമസോണിൽ കൂട്ടപ്പിരിച്ചുവിടലിന് നീക്കമെന്ന് റിപ്പോർട്ട് : 30,000 പേർ തൊഴിൽ ഭീഷണിയിൽ

ആമസോണിൽ കൂട്ടപ്പിരിച്ചുവിടലിന് നീക്കമെന്ന്  റിപ്പോർട്ട് : 30,000 പേർ തൊഴിൽ ഭീഷണിയിൽ

വാഷിംഗ്ടൺ : ആമസോൺ കമ്പനിയിൽ കൂട്ടപ്പിരിച്ചുവിടലിന് നീക്കമെന്ന് റിപ്പോർട്ട് ആകെയുള്ള ജീവനക്കാരിൽ 10 ശതമാനം  പേർക്ക് ജോലി നഷ്ടപ്പെടാൻ സാധ്യത റോയിസ്റ്റേഴ്സ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ ഇത് സംബന്ധിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്തു   

ആമസോൺ തങ്ങളുടെ 350,000 കോർപ്പറേറ്റ് ജീവനക്കാരിൽ ഏകദേശം 10 ശതമാനം പേരെ പിരിച്ചുവിടാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട് അവകാശപ്പെടുന്നു. അതായത്  35,000 പേർക്ക് തൊഴിൽ ഭീഷണി. സാമൂഹ്യ മാധ്യമങ്ങളിൽ ആമസോണിലെ കൂട്ട പിരിച്ചുവിടലിനെ സംബന്ധിച്ചുള്ള ചർച്ചകൾ സജീവമായി കഴിഞ്ഞു. 

ചെലവ് കുറയ്ക്കലിന്റെ ഭാഗമായാണ് ഇപ്പോഴുള്ള ജോലിക്കാരെ പിരിച്ചുവിടാൻ നീക്കം നടത്തുന്നതെന്ന് സൂചനയുണ്ട് കൂടാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗവും നിലവിലുള്ള തൊഴിലാളികളുടെ തൊഴിലിന് പ്രതികൂലമായി ബാധിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലെ ചർച്ചയിൽ പല ആശങ്കകളും ഉന്നയിക്കുന്നവർ ഉണ്ട് ആമസോണിന്റെ ഈ നീക്കം നിലവിലെ ഈ ജീവനക്കാർക്ക് മാത്രമല്ല ജോലി അന്വേഷിക്കുന്ന മറ്റുള്ളവരെയും ഇത് ഏറെ പ്രതികൂലമായി ബാധിക്കുമെന്ന് അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവരുണ്ട്.

ആയിരക്കണക്കിന് എൻജിനീയർമാർ ജോലി ഇല്ലാതാകുന്നതോടെ പലരും കുറഞ്ഞ ശമ്പളത്തിൽ  തൊഴിൽ തേടേണ്ട സ്ഥിതി ഉണ്ടാകും ആമസോൺ സിഇഒ ആൻഡി ജാസി ജൂണിൽ പുറത്തിറക്കിയ പ്രസ്താവനയിൽ തൊഴിൽ വെട്ടിക്കുറവുകളെക്കുറിച്ചു സൂചനകൾ നൽകിയിരുന്നു

Amazon plans to cut 30,000 corporate jobs to ‘compensate for overhiring’, internet says ‘layoffs will continue’

Share Email
LATEST
Top