മോന്‍ത ചുഴലിക്കാറ്റ് ഭീതിയില്‍ ആന്ധ്രാപ്രദേശ്: മൂന്നു ദിവസത്തേയക്ക് സ്‌കൂളുകള്‍ക്കു അവധിനല്കി

മോന്‍ത ചുഴലിക്കാറ്റ് ഭീതിയില്‍ ആന്ധ്രാപ്രദേശ്: മൂന്നു ദിവസത്തേയക്ക് സ്‌കൂളുകള്‍ക്കു അവധിനല്കി

അമരാവതി: മോന്‍താ ചുഴലിക്കാറ്റ് ഭീതിയില്‍ ആന്ധ്രാപ്രദേശ്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘മോന്‍ത’ ചുഴലിക്കാറ്റ് ആന്ധ്രയില്‍ ശക്തമായി ആഞ്ഞടിക്കാന്‍ സാധ്യതയുളളതിനാല്‍ സംസ്ഥാനം അതീവ ജാഗ്രതയില്‍. മൂന്നു ദിവസം സംസ്ഥാനത്ത് അതിശക്തമായ കാറ്റും മഴയും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ പല ജില്ലകളിലും ഇന്നുമുതല്‍ മൂന്നു ദിവസത്തേയ്ക്ക് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. നിരവധി ജില്ലകളില്‍ റെഡ് അലേര്‍ട്ടും പ്രഖ്യാപിച്ചു.

ചുഴലിക്കാറ്റ് ഇന്ത്യയുടെ കിഴക്കന്‍ തീരത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. ഒക്ടോബര്‍ 28-ന് വൈകുന്നേരമോ രാത്രിയോ ആന്ധ്രാപ്രദേശിലെ കാക്കിനടയ്ക്ക് സമീപം തീരംതൊടുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കിയിരുന്നു. ഈ പശ്താത്തലത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിരിക്കണാണ് സംസ്ഥാനം. ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും സുരക്ഷിതരായിരിക്കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. മന്ത്രി വംഗലപുഡി അനിത സ്ഥിതിഗതികള്‍ വിലയിരുത്തി.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ തീരദേശ ജില്ലകളിലേക്കും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ പ്രത്യേക ഉദ്യോഗസ്ഥരായി നിയമിച്ചു.

ഈ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ അതത് ജില്ലകളില്‍ എത്തിച്ചേര്‍ന്ന് മുന്നൊരുക്കങ്ങള്‍ സ്വീകരിക്കുകയും നടപടിക്രമങ്ങള്‍ വിലയിരുത്തുകയും വേണം. ജില്ലാ കളക്ടര്‍മാരുമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങളും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കണം. ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചാല്‍ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനും ഈ ഉദ്യോഗസ്ഥര്‍ മേല്‍നോട്ടം വഹിക്കണം. ആവശ്യമെങ്കില്‍ കൂടുതല്‍ സഹായം നല്‍കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Andhra Pradesh schools closed for three days due to Cyclone Montha

Share Email
LATEST
More Articles
Top